തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാളിൽ ഇടതു മതേതര സഖ്യം അധികാരത്തിൽ വരുമെന്നും, കോൺഗ്രസിന്റെ പേരെടുത്തു പറയാതെ യെച്ചൂരി പറഞ്ഞു.

കേരളത്തിൽ ബിജെപി തകരും. എന്നാൽ ഇടതുമുന്നണിയെ തകർക്കാൻ ബിജെപിയുമായി യു.ഡി.എഫ് കൈകോർക്കുകയാണ്. കേരളത്തിലെ ജനങ്ങൾ അതിനെ മറികടക്കുമെന്നും യെച്ചൂരി പറഞ്ഞു. പശ്ചിമബം?ഗാളിൽ സിപിഎം- കോൺ?ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കുന്ന ഘട്ടമാണ്. ബം?ഗാളിൽ രൂപപ്പെടുന്ന ഇടത് മതേതര സഖ്യം തൃണമൂലിനേയും ബിജെപിയേയും പരാജയപ്പെടുത്തും - യെച്ചൂരി പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും വീഡിയോ സന്ദേശത്തിൽ യെച്ചൂരി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റെ അടിച്ചമർത്തൽ ഭരണമാണ് ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് അവസരമൊരുക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി