- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദം ഉണ്ടാകാതെ പണം തിരിച്ചു കിട്ടുമെന്ന് കരുതി നൽകിയ പരാതി മനോരമയ്ക്ക് ചോർത്തി നൽകിയത് യെച്ചൂരി തന്നെ; കോൺഗ്രസ് ബാന്ധവത്തിന്റെ പേരിൽ കേരള ഘടകത്തിനിട്ട് പാർട്ടി സെക്രട്ടറി നൈസായിട്ട് നൽകിയ പണി കൊടുങ്കാറ്റാവുന്നു; സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത്
ന്യൂഡൽഹി: ഈ സമ്മേളനത്തോടെ കേരളത്തിലെ സിപിഎമ്മിൽ വിഭാഗീയത പൂർണ്ണമായും തീരും. എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലേക്ക് ഒതുങ്ങും. പക്ഷേ പ്രശ്‌നം അവിടെ തീരില്ല. കേന്ദ്ര നേതൃത്വത്തിൽ തമ്മിൽ തല്ല് ശക്തമാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി ചോർത്തിയത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയെന്ന് ദുബായ് കമ്പനി ഉടമയുടെ അഭിഭാഷകൻ വെളിപ്പെടുത്തൽ ഭിന്നതയ്ക്ക് പുതിയ മാനം നൽകും. പാർട്ടിയിൽ വൻപൊട്ടിത്തെറിക്ക് വഴിവെക്കുന്നതാണ് അഡ്വ. രാം കിഷോർ സിങ് യാദവിന്റെ വെളിപ്പെടുത്തൽ. കത്ത് ചോർത്തിയത് യെച്ചൂരിയാണെന്ന് സൂചനകൾ നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ബിനോയിക്കെതിരെ കേസ് ഇല്ലെന്നത് തെറ്റാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യെച്ചൂരിയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് കേരള ഘടകത്തിന്റെ തീരുമാനം. കോൺഗ്രസ് ബാന്ധവത്തിൽ സെക്രട്ടറിയുടെ നിലപാടിനെ കേരളാ ഘടകം തള്ളിയിരുന്നു. ഇത് രാഷ്ട്രീയമായ നിലപാടായിരുന്നു. കേരളത്തിൽ സി
ന്യൂഡൽഹി: ഈ സമ്മേളനത്തോടെ കേരളത്തിലെ സിപിഎമ്മിൽ വിഭാഗീയത പൂർണ്ണമായും തീരും. എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലേക്ക് ഒതുങ്ങും. പക്ഷേ പ്രശ്‌നം അവിടെ തീരില്ല. കേന്ദ്ര നേതൃത്വത്തിൽ തമ്മിൽ തല്ല് ശക്തമാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി ചോർത്തിയത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയെന്ന് ദുബായ് കമ്പനി ഉടമയുടെ അഭിഭാഷകൻ വെളിപ്പെടുത്തൽ ഭിന്നതയ്ക്ക് പുതിയ മാനം നൽകും. പാർട്ടിയിൽ വൻപൊട്ടിത്തെറിക്ക് വഴിവെക്കുന്നതാണ് അഡ്വ. രാം കിഷോർ സിങ് യാദവിന്റെ വെളിപ്പെടുത്തൽ.
കത്ത് ചോർത്തിയത് യെച്ചൂരിയാണെന്ന് സൂചനകൾ നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ബിനോയിക്കെതിരെ കേസ് ഇല്ലെന്നത് തെറ്റാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യെച്ചൂരിയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് കേരള ഘടകത്തിന്റെ തീരുമാനം. കോൺഗ്രസ് ബാന്ധവത്തിൽ സെക്രട്ടറിയുടെ നിലപാടിനെ കേരളാ ഘടകം തള്ളിയിരുന്നു. ഇത് രാഷ്ട്രീയമായ നിലപാടായിരുന്നു. കേരളത്തിൽ സിപിഎമ്മിന് മുന്നോട്ട് പോകാൻ അനിവാര്യമായ തീരുമാനം. എന്നാൽ ഇതിന് പ്രതികാരം തീർക്കാൻ കോടിയേരിയെ വ്യക്തിപരമായി നശിപ്പിക്കുകയാണ് യെച്ചൂരി ചെയ്തത്. ഈ സാഹചര്യത്തിൽ യെച്ചൂരിയെ അംഗീകരിക്കാനാവില്ലെന്നാണ് കേരള ഘടത്തിന്റെ പക്ഷം.
അറബിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലോടെ എല്ലാം വ്യക്തമായെന്ന് പിണറായി പക്ഷം പറയുന്നു. യെച്ചൂരിയെ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റാനുള്ള പ്രകാശ് കാരാട്ടിന്റെ നീക്കത്തിന് ഇത് കരുത്ത് പകരും. പണം തിരികെ ലഭിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിച്ചിരുന്നു. വിവാദങ്ങളില്ലാതെ പ്രശ്നം അവസാനിപ്പിക്കാനായി നൽകിയ പരാതി എന്നാൽ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണ് യെച്ചൂരി ചെയ്തതെന്ന് ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ അഭിഭാഷകൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. ഇത് ഉയർത്തിയാകും യെച്ചൂരിയെ പ്രതിരോധത്തിൽ നിർത്തുക. സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെടും. അതിന് വിസമ്മതിച്ചാൽ പാർട്ടിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് യെച്ചൂരിയെ പുറത്താക്കും.
കൊൽക്കത്തയിൽ നടന്ന കേന്ദ്ര കമ്മറ്റിയിൽ യെച്ചൂരിയുടെ കരട് രേഖ കാരാട്ട് പക്ഷം വോട്ടിനിട്ട് തള്ളിയിരുന്നു. കാരാട്ടിനൊപ്പമുള്ള കേരള ഘടകത്തിന് തിരിച്ചടി നൽകാൻ യെച്ചൂരിയാണ് പരാതി മാധ്യമങ്ങളിലെത്തിച്ചതെന്ന ആരോപണം ശരിവെക്കുകയാണ് അഭിഭാഷകൻ. മാധ്യമങ്ങൾ പാർട്ടിയെ തകർക്കാൻ സമ്മേളന കാലത്ത് വ്യാജവാർത്തകൾ നൽകുന്നുവെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് യെച്ചൂരിയ്‌ക്കെതിരെ കടുത്ത നിലപാട് എടുക്കാനുള്ള കേരള ഘടകത്തിന്റെ തീരുമാനം.
യെച്ചൂരിക്ക് പരാതി നൽകിയ ശേഷം മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരെ കാണാൻ താനും മർസൂഖിയും കേരളത്തിലെത്തി. എന്നാൽ അന്ന് തന്നെ വാർത്ത പുറത്ത് വന്നതോടെ സ്വയരക്ഷയെക്കരുതി കൂടിക്കാഴ്ചകൾ ഒഴിവാക്കി മടങ്ങിയെന്നാണഅ അഭിഭാഷകൻ പറയുന്നത്. അതായത് വിവാദമുണ്ടാക്കുകയായിരുന്നില്ല. മറിച്ച് കാശ് കിട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ മനോരമയ്ക്ക് വിവരം ചോർത്തി നൽകി പ്രശ്‌നം വഷളാക്കിയത് യെച്ചൂരിയാണെന്ന തിരിച്ചറിവിൽ കേരള ഘടകം എത്തുകയാണ്.
പണം നൽകാത്തത് സാമ്പത്തിക കുറ്റകൃത്യമാണ്. കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. അതിനാലാണ് ക്രിമിനൽ കുറ്റാന്വേഷണ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് ബിനോയിക്ക് ലഭിച്ചതെന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ദുബയ്യിൽ കേസില്ലെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. അതിനിടെ നിയമനടപടികൾക്ക് മർസൂഖിക്ക് താൽപര്യമില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. എങ്ങനെയെങ്കിലും പണം തിരിച്ചു ലഭിക്കാനാണ് ശ്രമിക്കുന്നത്. പണം ലഭിച്ചാൽ തെറ്റിദ്ധാരണയുടെ പുറത്താണ് കേസ് നൽകിയതെന്ന് പ്രസ്താവനയിറക്കാൻ തയ്യാറാണ്.
കേരളത്തിലെ മൂന്ന് പ്രമുഖരാണ് ഒത്തുതീർപ്പിന് ശ്രമിക്കുന്നത്. തിങ്കളാഴ്ചയ്ക്ക് മുൻപ് പണം കിട്ടുമെന്ന് ഇവർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ പത്രസമ്മേളനം നടത്തി തട്ടിപ്പിന്റെ രേഖകൾ പുറത്തുവിടും. ഒരു വർഷത്തിലധികമായി ബിനോയ് അവഗണിക്കുന്നതിനാലാണ് സിപിഎം നേതൃത്വത്തെ സമീപിച്ചത്. ബിനോയ് 13 കോടിയും ചവറ എംഎൽഎ വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് 11 കോടിയും നൽകാനുണ്ട്.



