- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണക്കാരെ കൈകാര്യം ചെയ്യാൻ നോട്ടു റദ്ദാക്കിയ നടപടി ഇനി പിൻവലിക്കേണ്ടതില്ല; എതിർപ്പുള്ളതു നടപ്പാക്കിയ രീതിയിൽ; യാഥാർഥ്യം തിരിച്ചറിയാത്ത മായിക ലോകത്താണു കേന്ദ്രസർക്കാരെന്നും സീതാറാം യെച്ചൂരി
ന്യൂഡൽഹി: കള്ളപ്പണം പിടിക്കാനുള്ള നടപടിയുടെ ഭാഗമായി നോട്ടുകൾ റദ്ദാക്കിയ നടപടി ഇനി പിൻവലിക്കേണ്ടതില്ലെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എതിർപ്പുള്ളതു നടപ്പാക്കിയ രീതിയിലാണെന്നും യെച്ചൂരി പറഞ്ഞു. സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ച നടപടിയാണു കേന്ദ്രം കൈക്കൊണ്ടത്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതു സാധാരണക്കാരെ വലച്ചുകൊണ്ടിരിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി. കള്ളപ്പണക്കാരെ കൈകാര്യം ചെയ്യണമെങ്കിൽ സർക്കാരിന് അത് ചെയ്യാം. അതിന് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഏത് ലോകത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും ജീവിക്കുന്നതെന്ന് അറിയില്ല. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ ഏതോ മായിക ലോകത്തിലാണ് സർക്കാർ. നോട്ട് മാറാനുള്ള സമയം ദീർഘിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സിപിഐ(എം) സംസ്ഥാന നേതൃത്വം നോട്ടുകൾ പിൻവലിച്ച നടപടിയെ എതിർത്തിരുന്നു. സാധാരണക്കാർക്കു തിരിച്ചടിയാകുന്ന തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സീതാറാം യെച്ചൂരിയും കേന്ദ്ര നട
ന്യൂഡൽഹി: കള്ളപ്പണം പിടിക്കാനുള്ള നടപടിയുടെ ഭാഗമായി നോട്ടുകൾ റദ്ദാക്കിയ നടപടി ഇനി പിൻവലിക്കേണ്ടതില്ലെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എതിർപ്പുള്ളതു നടപ്പാക്കിയ രീതിയിലാണെന്നും യെച്ചൂരി പറഞ്ഞു.
സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ച നടപടിയാണു കേന്ദ്രം കൈക്കൊണ്ടത്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതു സാധാരണക്കാരെ വലച്ചുകൊണ്ടിരിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.
കള്ളപ്പണക്കാരെ കൈകാര്യം ചെയ്യണമെങ്കിൽ സർക്കാരിന് അത് ചെയ്യാം. അതിന് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഏത് ലോകത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും ജീവിക്കുന്നതെന്ന് അറിയില്ല. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ ഏതോ മായിക ലോകത്തിലാണ് സർക്കാർ. നോട്ട് മാറാനുള്ള സമയം ദീർഘിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സിപിഐ(എം) സംസ്ഥാന നേതൃത്വം നോട്ടുകൾ പിൻവലിച്ച നടപടിയെ എതിർത്തിരുന്നു. സാധാരണക്കാർക്കു തിരിച്ചടിയാകുന്ന തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സീതാറാം യെച്ചൂരിയും കേന്ദ്ര നടപടി സാധാരണക്കാരനു പ്രതികൂലമായെന്ന അഭിപ്രായവുമായി എത്തിയത്.
രാഷ്ട്രീയപരമായ എതിർപ്പുകൾ മറികടന്ന് മോദി സർക്കാരിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിൽ സർക്കാരിനെതിരെ ഒന്നിക്കാൻ എല്ലാവരും തീരുമാനിച്ചിട്ടുണ്ടെങ്കിലും നോട്ട് നിരോധനം പിൻവലിക്കാൻ, രാഷ്ട്രപതി പ്രണബ് മുഖർജിക്ക് നിവേദനം നൽകണമെന്ന മമതയുടെ ആവശ്യത്തോട് കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും അനുകൂല സമീപനമല്ല. കള്ളപ്പണക്കാരെ നിർമ്മാർജനം ചെയ്യണമെന്ന നിലപാടു തന്നെയാണ് സിപിഎമ്മിനുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടിയോടു കടുത്ത എതിർപ്പാണു സിപിഎമ്മിന്.
അതേസമയം, നോട്ടുനിരോധനവുമായി ബന്ധപ്പെട്ടു രാജ്യത്തുണ്ടായ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിപിഐ(എം) രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കു നീങ്ങുകയാണ്. സാധാരണക്കാരുടെ ദുരിതം മാറ്റണമെന്നും പ്രാഥമിക സഹകരണ സംഘങ്ങൾക്കും അനുമതി നൽകണമെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.



