- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസും പാർട്ടിയും രണ്ടല്ല; നേതൃത്വത്തിന് ചെറുപ്പവും അനുഭവസമ്പത്തും പരിഗണിക്കണം; ഇന്ത്യ-പാക് ബന്ധം നേതാക്കളിൽ മാത്രം ഒതുങ്ങരുതെന്നും സീതാറാം യെച്ചൂരി
കൊൽക്കത്ത: സിപിഎമ്മിന്റെ വിജയഘടകം വി എസ് അച്യുതാനന്ദൻ ആണെന്നതു മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമെന്നു പിണറായി വിജയൻ പറഞ്ഞതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ നിലപാടു വ്യക്തമാക്കി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനേയും പാർട്ടിയേയും രണ്ടായി കാണേണ്ടതില്ലെന്നു യെച്ചൂരി പറഞ്ഞു. നേതൃത

കൊൽക്കത്ത: സിപിഎമ്മിന്റെ വിജയഘടകം വി എസ് അച്യുതാനന്ദൻ ആണെന്നതു മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമെന്നു പിണറായി വിജയൻ പറഞ്ഞതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ നിലപാടു വ്യക്തമാക്കി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനേയും പാർട്ടിയേയും രണ്ടായി കാണേണ്ടതില്ലെന്നു യെച്ചൂരി പറഞ്ഞു. നേതൃത്വ തീരുമാനത്തിൽ ചെറുപ്പവും അനുഭവപരിചയവും പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മുന്നണി രൂപീകരണം സംസ്ഥാന ഘടകമാണ് തീരുമാനിക്കേണ്ടതെന്നും ബംഗാളിൽ സിപിഐഎം പ്ലീനത്തിനിടെ യെച്ചൂരി പ്രതികരിച്ചു.
അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ സന്ദർശിച്ചതിനെ സ്വാഗതം ചെയ്ത യെച്ചൂരി നേതാക്കൾക്കിടയിലെ ബന്ധം മാത്രമായി ഇത് ഒരുങ്ങരുതെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പാക് യാത്ര വിഐപി നയതന്ത്ര ദൗത്യമാണ്. ഇന്ത്യപാക് ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ നേതാക്കൾക്കിടയിലെ ബന്ധം മാത്രമായി ഇത് ഒരുങ്ങരുത്. സാധാരണ ജനങ്ങൾക്കിടയിലെ ബന്ധവും മെച്ചപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രായം തടസ്സമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ഇക്കാര്യത്തിൽ യെച്ചൂരിയുടെ നിലപാടാണ് തനിക്കും. എന്നാൽ വി.എസും പിണറായിയും മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും കോടിയേരി പറഞ്ഞു.

