ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ബംഗളൂരു മണിപ്പാൽ ആശുപത്രിയിലാണ് എഴുപത്തിയെട്ടുകാരനായ യെഡിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ യോഗം വിളിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യെഡിയൂരപ്പയ്ക്കു കോവിഡ് ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം കോവിഡ് മുക്തനായത്.