- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്കിനും വൈറ്റിനും ശേഷം ഇപ്പോൾ യെല്ലോ ഫംഗസും; മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് യുപിയിൽ; യെല്ലൊ ഫംഗസ് സാധാരണയായി കാണപ്പെടാറ് ഉരഗവർഗങ്ങളിൽ
ഗസ്സിയബാദ്: ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി.ഉത്തർ പ്രദേശിലെ ഗസ്സിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാൽ ഇഎൻടി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
യെല്ലാ ഫംഗസ് ഉരഗവർഗങ്ങളിലാണ് സാധാരണയായി കാണപ്പെടാറ്. ഇതാദ്യമായാണ് രാജ്യത്ത് മനുഷ്യരിൽ കാണുന്നതെന്ന് ഡോക്ടർ ബിപി ത്യാഗി പറഞ്ഞു. എൻഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങൾക്ക് നൽകുന്ന മരുന്നായ ആംഫോട്ടെറിമിസിൻ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടർമാർ പറയുന്നു.
കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങൾ. മുറിവുകളിൽ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകൾ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങൾ പ്രതികരിക്കാതിരിക്കുക ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ