ഫ്രാൻസിൽ സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ ആരംഭിച്ച 'യെല്ലോ വെസ്റ്റ്' പ്രതിഷേധത്തിന്റെ അലയൊലികൾ കാനഡയിലേക്കും. രാജ്യത്തെ അനധികൃത കുടിയേറ്റത്തെയും നികുതിചുമത്തലിലും പ്രതിഷേധിച്ച് ആയിരങ്ങൾ ആണ് ശനിയാഴ്‌ച്ച നിരത്തിലിറങ്ങിത്.

സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ച് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും റാലികൾ നടന്നു. ടൊറന്റോ, എഡ്മന്റൺ സാക്ടൂൺ, വിന്നിപെഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞ വസ്ത്രം ധരിച്ച് ആളുകൾ പ്രതിഷേധവുമായി അണിനിരന്നത്.

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി തെരവിൽ തന്നെയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും സമരാനുകൂലികൾ ഫ്രാൻസിൽ അറിയിച്ചത്. ഇന്ധന നികുതി വർധനവിനെതിരെയാണ് സമരം ആരംഭിച്ചത്. സാമൂഹ്യ നീതി നടപ്പാക്കണമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ആഴ്ചകൾ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.