- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപകമായ വിലവർധനയിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് യെല്ലോ വെസ്റ്റ് സംഘടന ഇന്ന് കൂടുതൽ പ്രതിഷേധങ്ങളുമായി നിരത്തിലിറങ്ങും; പ്രതിഷേധം ഭയന്ന് ഇഫൽടവർ അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇന്ന് അടച്ചിടും
രാജ്യത്ത് വ്യാപകമായ വിലവർധനയിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് യെല്ലോ വെസ്റ്റ് എന്ന സംഘടന നടത്തുന്ന പ്രതിഷേധം ഇന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും.ഇന്ധനവില വർധിപ്പിച്ച പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി പതിനായിരങ്ങളാണ് ഫ്രാൻസിൽ പ്രക്ഷോഭം നടത്തുന്നത്. ഇന്ന് കൂടുതൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി ആളുകൾ നിരത്തിലറങ്ങുമെന്ന് ഉറപ്പായതോടെ ഫ്രാൻസിലെ വിനോദസഞ്ചാരകേന്ദ്രങ്ങളൈല്ലാം ഇന്ന് അടച്ചിടും. രാജ്യത്തെ സാംസ്‌കാരി കേന്ദ്രങ്ങളും മ്യൂസിയങ്ങളും, ഇഫൽടവർ എന്നിവയെല്ലാം ഇന്ന് അടഞ്ഞ് കിടക്കും. അക്രമങ്ങൾ അഴിച്ച് വിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് ഇത്. എന്നാൽ വിനോദസഞ്ചാരികൾക്ക് ഭിതി വേണ്ടെന്നും അധികൃതർ പറയുന്നു. നേരത്തെ മാർസെ, ബൗർഡോ, ലൈയൊൺ, ടുലുസ് തുടങ്ങിയ നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതുവരെ 1,723 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിൽ 1220 പേരെ കസ്റ്റഡിയിൽ വിട്ടതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച നടന്ന സമരത്തിൽ 1.36 ലക്ഷം പേർ
രാജ്യത്ത് വ്യാപകമായ വിലവർധനയിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് യെല്ലോ വെസ്റ്റ് എന്ന സംഘടന നടത്തുന്ന പ്രതിഷേധം ഇന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും.ഇന്ധനവില വർധിപ്പിച്ച പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി പതിനായിരങ്ങളാണ് ഫ്രാൻസിൽ പ്രക്ഷോഭം നടത്തുന്നത്. ഇന്ന് കൂടുതൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി ആളുകൾ നിരത്തിലറങ്ങുമെന്ന് ഉറപ്പായതോടെ ഫ്രാൻസിലെ വിനോദസഞ്ചാരകേന്ദ്രങ്ങളൈല്ലാം ഇന്ന് അടച്ചിടും.
രാജ്യത്തെ സാംസ്‌കാരി കേന്ദ്രങ്ങളും മ്യൂസിയങ്ങളും, ഇഫൽടവർ എന്നിവയെല്ലാം ഇന്ന് അടഞ്ഞ് കിടക്കും. അക്രമങ്ങൾ അഴിച്ച് വിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് ഇത്. എന്നാൽ വിനോദസഞ്ചാരികൾക്ക് ഭിതി വേണ്ടെന്നും അധികൃതർ പറയുന്നു. നേരത്തെ മാർസെ, ബൗർഡോ, ലൈയൊൺ, ടുലുസ് തുടങ്ങിയ നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതുവരെ 1,723 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിൽ 1220 പേരെ കസ്റ്റഡിയിൽ വിട്ടതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച നടന്ന സമരത്തിൽ 1.36 ലക്ഷം പേർ പങ്കെടുത്തിരുന്നു.