സനാ: ഹൂതി വിമതരെ ലക്ഷ്യമിട്ട് സൗദി യെമനിൽ നടത്തിയ വ്യോമാക്രമണത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വിമത വിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് വ്യോമാക്രമണം നടന്നതെന്ന് സൗദി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.