- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തവനെ കൈ പിറകോട്ട് കെട്ടി നടുറോഡിൽ ഇട്ട് ജനക്കൂട്ടം നോക്കി നിൽക്കവെ വെടി വച്ച് കൊന്നു; ഇത്തരം നരാധമന്മാർക്ക് യമനിലെ ഈ ശിക്ഷാരീതി ഇന്ത്യയിലും നടപ്പിലാക്കട്ടെ
യമന്റെ തലസ്ഥാനമായ സനായിൽ ഇന്നലെ ഒരു 41കാരനെ പരസ്യമായി റോഡിൽ നിർത്തി വെടി വച്ച് കൊന്നു. മുഹമ്മദ് അൽ-മഗ്രാബിയാണ് വധശിക്ഷയ്ക്ക് വിധേയനായിരിക്കുന്നത്. മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് ഇയാൾക്ക് കടുത്ത ശിക്ഷ നൽകിയിരിക്കുന്നത്. കൈ പുറകിൽ കെട്ടി നടുറോഡിൽ ജനക്കൂട്ടം നോക്കി നിൽക്കവെ എകെ സ്‌റ്റൈൽ റൈഫിൾ കൊണ്ട് വെടിയുതിർത്തായിരുന്നു ഇയാളെ വക വരുത്തിയത്. മനുഷ്യത്വരഹിതമായി പെരുമാറുന്ന ഇത്തരം നരാധമന്മാർക്ക് യമനിലെ ഈ ശിക്ഷാരീതി ഇന്ത്യയിലും നടപ്പിലാക്കട്ടെ എന്ന് ആരെങ്കിലും ആഗ്രഹിച്ച് പോയാൽ അവരെ കുറ്റം പറയാനാവില്ല. മഗ്രാബിയെ കൈ പുറകിൽ കെട്ടി റോഡിൽ കിടത്തിയിരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് ഒരു പട്ടാളക്കാരൻ അയാളുടെ മുന്നിൽ വന്ന് വെടിയുതിർത്ത് നിർദയം കൊല്ലുകയായിരുന്നു. സിറ്റിയിലെ മെയിൻ സ്‌ക്വയറിൽ നടന്ന ഈ വധ ശിക്ഷ കാണുവാൻ ആയിരക്കണക്കിന് പേരായിരുന്നു തടിച്ച് കൂടിയിരുന്നത്. മാൻഗ്രാബിയെ ജയിലിലെ വാനിലായിരുന്നു ഇവിടേക്ക് എത്തിച്ചിരുന്നത്. ഈ പരസ്യമായ ശിക്ഷ പ്രക്
യമന്റെ തലസ്ഥാനമായ സനായിൽ ഇന്നലെ ഒരു 41കാരനെ പരസ്യമായി റോഡിൽ നിർത്തി വെടി വച്ച് കൊന്നു. മുഹമ്മദ് അൽ-മഗ്രാബിയാണ് വധശിക്ഷയ്ക്ക് വിധേയനായിരിക്കുന്നത്. മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് ഇയാൾക്ക് കടുത്ത ശിക്ഷ നൽകിയിരിക്കുന്നത്. കൈ പുറകിൽ കെട്ടി നടുറോഡിൽ ജനക്കൂട്ടം നോക്കി നിൽക്കവെ എകെ സ്‌റ്റൈൽ റൈഫിൾ കൊണ്ട് വെടിയുതിർത്തായിരുന്നു ഇയാളെ വക വരുത്തിയത്. മനുഷ്യത്വരഹിതമായി പെരുമാറുന്ന ഇത്തരം നരാധമന്മാർക്ക് യമനിലെ ഈ ശിക്ഷാരീതി ഇന്ത്യയിലും നടപ്പിലാക്കട്ടെ എന്ന് ആരെങ്കിലും ആഗ്രഹിച്ച് പോയാൽ അവരെ കുറ്റം പറയാനാവില്ല.
മഗ്രാബിയെ കൈ പുറകിൽ കെട്ടി റോഡിൽ കിടത്തിയിരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് ഒരു പട്ടാളക്കാരൻ അയാളുടെ മുന്നിൽ വന്ന് വെടിയുതിർത്ത് നിർദയം കൊല്ലുകയായിരുന്നു. സിറ്റിയിലെ മെയിൻ സ്‌ക്വയറിൽ നടന്ന ഈ വധ ശിക്ഷ കാണുവാൻ ആയിരക്കണക്കിന് പേരായിരുന്നു തടിച്ച് കൂടിയിരുന്നത്. മാൻഗ്രാബിയെ ജയിലിലെ വാനിലായിരുന്നു ഇവിടേക്ക് എത്തിച്ചിരുന്നത്. ഈ പരസ്യമായ ശിക്ഷ പ്രക്ഷേപണം ചെയ്യാൻ ടെലിവിഷൻ ക്യാമറകൾ എത്തിയിരുന്നു. ഇതിന് പുറമെ കാഴ്ചക്കാർ മൊബൈൽ ഫോണുകളിൽ ഈ കാഴ്ച പകർത്തുകയും ചെയ്തിരുന്നു.
യമനിലെ എല്ലാ നിയമങ്ങളുടെയും ഉറവിടം ഷരിയ നിയമമാണ്. ഈ നിയമം അനുസരിച്ച് കൊലപാതകിക്ക് മരണശിക്ഷയാണ് നൽകുന്നത്. ഈ ശിക്ഷയിൽ ഇളവ് നൽകാൻ കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് മാത്രമേ സാധിക്കുകയുള്ളൂ.