- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ സർക്കാർ മന്ദിരങ്ങൾ പിടിച്ചെടുത്ത് വിഘടനവാദികൾ; പ്രസിഡന്റിന്റെ സൈന്യവും വിമതരും തമ്മിൽ രൂക്ഷമായ പോരാട്ടം; അക്രമങ്ങളിൽ പത്തുപേർ കൊല്ലപ്പെട്ടു
ഏഡൻ: പ്രസിഡന്റിന് എതിരെ പോരാട്ടം ശക്തമാക്കുന്ന വിഘടന വാദികൾ യെമനിൽ നിരവധി സർക്കാർ മന്ദിരങ്ങൾ സൈന്യത്തിൽ നിന്ന് പിടിച്ചെടത്തു. പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയുടെ സൈന്യവും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതായി റിപ്പോർട്ടുകളിൽ പറയുന്നു. അക്രമ സംഭവങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറെക്കാലമായി സൈന്യവും വിഘടനവാദികളും തമ്മിൽ ശക്തമായ കലാപം നടക്കുകയാണെങ്കിലും ഇപ്പോൾ അത് കുറച്ചുകൂടി തീവ്രമായിരിക്കുകയാണ്. ഭരണം അട്ടിമറിക്കാനാണ് വിഘടനവാദികളുടെ ശ്രമമെന്നു പ്രധാനമന്ത്രി അഹമ്മദ് ബിൻ ദാഹർ ആരോപിച്ചു. യെമനിലെ ഹാദി സർക്കാരിന്റെ താൽക്കാലിക കേന്ദ്രമാണ് ഏഡൻ. രാജ്യ തലസ്ഥാന നഗരമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലായതോടെ സർക്കാരിന്റെ പ്രവർത്തനം ഏഡനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയും സൈന്യത്തെ പുറത്താക്കി സർക്കാർ മന്ദിരങ്ങൾ വിമതർ പിടിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. സംഘർഷം നിർത്താൻ ഞായറാഴ്ച വൈകിട്ടോടെ ഇരു വിഭാഗങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ സ്ഥിതി അൽപം അയഞ്
ഏഡൻ: പ്രസിഡന്റിന് എതിരെ പോരാട്ടം ശക്തമാക്കുന്ന വിഘടന വാദികൾ യെമനിൽ നിരവധി സർക്കാർ മന്ദിരങ്ങൾ സൈന്യത്തിൽ നിന്ന് പിടിച്ചെടത്തു. പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയുടെ സൈന്യവും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതായി റിപ്പോർട്ടുകളിൽ പറയുന്നു.
അക്രമ സംഭവങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറെക്കാലമായി സൈന്യവും വിഘടനവാദികളും തമ്മിൽ ശക്തമായ കലാപം നടക്കുകയാണെങ്കിലും ഇപ്പോൾ അത് കുറച്ചുകൂടി തീവ്രമായിരിക്കുകയാണ്. ഭരണം അട്ടിമറിക്കാനാണ് വിഘടനവാദികളുടെ ശ്രമമെന്നു പ്രധാനമന്ത്രി അഹമ്മദ് ബിൻ ദാഹർ ആരോപിച്ചു.
യെമനിലെ ഹാദി സർക്കാരിന്റെ താൽക്കാലിക കേന്ദ്രമാണ് ഏഡൻ. രാജ്യ തലസ്ഥാന നഗരമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലായതോടെ സർക്കാരിന്റെ പ്രവർത്തനം ഏഡനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയും സൈന്യത്തെ പുറത്താക്കി സർക്കാർ മന്ദിരങ്ങൾ വിമതർ പിടിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. സംഘർഷം നിർത്താൻ ഞായറാഴ്ച വൈകിട്ടോടെ ഇരു വിഭാഗങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ സ്ഥിതി അൽപം അയഞ്ഞെങ്കിലും അത് താൽക്കാലികം മാത്രമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ദക്ഷിണ, ഉത്തര യെമനുകൾ കൂട്ടിച്ചേർത്താണ് 1990ൽ യെമൻ രാഷ്ട്രം രൂപീകൃതമാകുന്നത്. എന്നാൽ പഴയ ദക്ഷിണ യെമനു സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടാണ് വിമതർ രംഗത്തുള്ളത്. സർക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങൾ പലതും ഉയർന്നതോടെയാണ് ദക്ഷിണ യെമൻ സ്വാതന്ത്ര്യത്തിനായി ആവശ്യം ശക്തമാക്കിയത്. പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാൻ വിഘടനവാദികൾ പ്രസിഡന്റിനു നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടലുകൾ.