- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെന്തിരനിൽ അക്ഷയ് വില്ലനല്ലെന്ന് അണിയറ പ്രവർത്തകർ; സൂപ്പർ ചിത്രത്തിൽ നായകനാകാൻ ശങ്കർ ആദ്യം സമീപിച്ചത് അമീർ ഖാനെ; ചരിത്രമാകാൻ രജനികാന്ത് ചിത്രം ജനുവരിയിൽ എത്തും
ചെന്നൈ: ശങ്കർ-രജനികാന്ത് ചിത്രം യെന്തിരൻ 2 (2.0) വിൽ അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഡോക്ടർ റിച്ചാർഡ് വില്ലനല്ലെന്ന് സൂചന. ചിത്രത്തിൽ അക്ഷയ് വില്ലനല്ലെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയതായി ഡെക്കാൺ ക്രോണിക്കിൾ പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. അക്ഷയ് വില്ലനല്ല. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ രൂപം കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആ കഥാപാത്രത്തിന് ആദ്യം ഞങ്ങൾ കമൽ ഹാസനെയാണ് സമീപിച്ചത്, എന്നാൽ പിന്നീട് അക്ഷയിനെ പരിഗണിക്കുകയായിരുന്നു. 2.0 ൽ നായകനാകാൻ ശങ്കർ ആമിർ ഖാനെ സമീപിച്ചിരുന്നു. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആമിർ തന്നെയാണ് അത് വെളിപ്പെടുത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം രജനികാന്ത് 2.0 ൽ നിന്ന് വീട്ട് നിൽക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചിത്രത്തിൽ അഭിനയിക്കാൻ തന്നെ രജനി നിർബന്ധിക്കുകയും ചെയ്തുവെന്ന് ആമിർ പറഞ്ഞു. 2010 ൽ പുറത്തിറങ്ങിയ സുപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. എമി ജാക്സനാണ് നായിക. മലയാളികളുടെ പ
ചെന്നൈ: ശങ്കർ-രജനികാന്ത് ചിത്രം യെന്തിരൻ 2 (2.0) വിൽ അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഡോക്ടർ റിച്ചാർഡ് വില്ലനല്ലെന്ന് സൂചന. ചിത്രത്തിൽ അക്ഷയ് വില്ലനല്ലെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയതായി ഡെക്കാൺ ക്രോണിക്കിൾ പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.
അക്ഷയ് വില്ലനല്ല. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ രൂപം കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആ കഥാപാത്രത്തിന് ആദ്യം ഞങ്ങൾ കമൽ ഹാസനെയാണ് സമീപിച്ചത്, എന്നാൽ പിന്നീട് അക്ഷയിനെ പരിഗണിക്കുകയായിരുന്നു. 2.0 ൽ നായകനാകാൻ ശങ്കർ ആമിർ ഖാനെ സമീപിച്ചിരുന്നു. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആമിർ തന്നെയാണ് അത് വെളിപ്പെടുത്തിയത്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം രജനികാന്ത് 2.0 ൽ നിന്ന് വീട്ട് നിൽക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചിത്രത്തിൽ അഭിനയിക്കാൻ തന്നെ രജനി നിർബന്ധിക്കുകയും ചെയ്തുവെന്ന് ആമിർ പറഞ്ഞു. 2010 ൽ പുറത്തിറങ്ങിയ സുപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.
എമി ജാക്സനാണ് നായിക. മലയാളികളുടെ പ്രിയതാരം കലാഭവൻ ഷാജോണും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25 ന് ചിത്രം പുറത്തിറങ്ങും.