- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെസ് ബാങ്ക് 50000 കോടിയുടെ ആർബിഐ വായ്പ തിരിച്ചടച്ചു
കൊച്ചി: റിസർവ് ബാങ്കിന്റെ സ്പെഷൽ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കു വളരെ മുമ്പേ തിരിച്ചടച്ചതായി ചെയർമാൻ സുനിൽ മേത്ത അറിയിച്ചു.
ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങൾക്കും റീട്ടെയിൽ നിക്ഷേപകർക്കും ബാങ്കിന്റെ പുനഃസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ (എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ധനകാര്യ ഉപകരണങ്ങളുടെ റേറ്റിങ് മെച്ചപ്പെടുത്താൻ റേറ്റിങ് ഏജൻസികൾ തയാറായതിന്റെ കാരണം ബാങ്ക് നടപ്പാക്കിയ പരിഷ്കാരങ്ങളിലുള്ള വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തയിടെ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ബാങ്കിന്റെ റേറ്റിങ് സ്റ്റേബിൽ ഔട്ട്ലുക്കിലേക്ക് ഉയർത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിങ് എ2വിൽനിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയർത്തിയിരുന്നു.