കൊച്ചി: യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയിൽ നെറ്റ് ബാങ്കിങ് സംവിധാനമായ 'യെസ് ഓൺലൈൻ' പുറത്തിറക്കി. ഇടപാടുകാരുടെ മനസിൽ സുരക്ഷയും ആശ്വാസവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തനനുസരിച്ചാണ് ബാങ്ക് യെസ് ഓൺലൈൻ അവതരിപ്പിച്ചിട്ടുള്ളത്.നൂതന മെഷീൻ ലേണിംഗും അഡാപ്റ്റീവ് യൂസർ ഇന്റർഫേസും ഉപയോഗിച്ച് പ്രവർത്തിക്കുന്നത്തിനാൽ യെസ് ഓൺലൈൻ വഴി ബിൽ പേയ്‌മെന്റുകൾ, പണം കൈമാറ്റം, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, മറ്റ് പതിവ് ഇടപാടുകൾ തുടങ്ങിയവ വളരെ വേഗത്തിൽ നിറവേറ്റാൻ സാധിക്കും.

ക്രെഡിറ്റ് കാർഡുകൾ, വായ്പകൾ, നിക്ഷേപങ്ങൾ തുടങ്ങി ബാങ്കിന്റെ എല്ലാ സേവനങ്ങളും ഈ ഏകീകൃത പ്ലാറ്റ്ഫോം വഴി ഉപഭോക്താവിന് പ്രാപ്യമാണ്. ഉപഭോക്താവിന്റെ ആസ്തി മൂല്യം, ബാങ്കിങ് മുൻഗണനകൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്ന, സേവന ശുപാർശകളും ഇത് നൽകുന്നു.വളരെ എളുപ്പത്തിൽ, പ്രയാസമില്ലാതെ ഇടപാടുകാരന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം എല്ലാ ഇടപാടുകൾക്കും ബുഹുതല സുരക്ഷാസംവിധാനവും യെസ് ഓൺലൈൻ ലഭ്യമാക്കുന്നു.

യെസ് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ്, ഓൺലൈൻ പേമെന്റ് മേഖലകളിൽ ഇതൊരു നാഴിക്കല്ലായിരിക്കുമെന്നാണ് യെസ് ഒൺലൈൻ അവതരിപ്പിച്ചുകൊണ്ട്, യെസ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനിത പൈ പറഞ്ഞത്. ബാങ്കിന്റെ ഭാവി ഡിജിറ്റൽ ബാങ്കിങ് രൂപാന്തരീകരണത്തിന്റെ അടിത്തറയായി ഈ പ്ലാറ്റ്ഫോം വർത്തിക്കുമെന്നും അവർ അറിയിച്ചു.യെസ് ഓൺലൈൻ പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതൽ അറിയുവാൻ https://yesonline.yesbank.co.in.സന്ദർശിക്കുക.