കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, യെസ് ബാങ്ക് തങ്ങളുടെ വനിതാ ഉപഭോക്താക്കൾക്കായി 'യെസ് എസ്സെൻസ്' എന്ന പേരിൽ സമഗ്ര ബാങ്കിങ് സേവനം അവതരിപ്പിച്ചു.

വീട്ടമ്മമാർ, ശമ്പളമുള്ള പ്രൊഫഷണലുകൾ, സംരംഭകർ, മുതിർന്ന പൗരന്മാർ തുടങ്ങി അവരുടെ ആവശ്യത്തിനനുസരിച്ചുള്ള ബാങ്കിങ് സേവനമാണ് യെസ് എസ്സെൻസിലൂടെ ലഭ്യമാക്കുകയെന്ന് ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് യെസ് ബാങ്ക് റീട്ടെയിൽ ബാങ്കിങ് ആഗോള തലവൻ രാജൻ പെന്റൽ പറഞ്ഞു. സ്ത്രീകളുടെ ശക്തീകരണത്തിനായി അതീവ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് യെസ് എസ്സെൻസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് ഇത് രാജ്യത്തെ ബാങ്കിന്റെ ശാഖകളിൽ നിലവിൽ വന്നതായും അദ്ദേഹം അറിയിച്ചു.

ജീവിതശൈലി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സംരക്ഷണം, നിക്ഷേപം തുടങ്ങിയ സ്ത്രീകളുടെവിവിധ ആവശ്യങ്ങൾക്ക് നിറവേറ്റാൻ സഹായിക്കുന്ന ആകർഷകമായ ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് യെസ് എസ്സെൻസ്.

പ്രത്യേക ആരോഗ്യ സംരക്ഷണ ആനകൂല്യങ്ങൾ, എഫ്ഡിയിലേക്ക് ഓട്ടോ സ്വീപ്, വായ്പകൾക്ക് മുൻഗണന, ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് എന്നിവയ്ക്ക് ഫീസ് ഇളവ്, ഷോപ്പിങ് ഓഫറുകൾ, സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഉപദേശങ്ങൾ തുടങ്ങിയ നിരവധി ആനകൂല്യങ്ങളാണ് സ്ത്രീകൾക്ക് യെസ് എസ്സെൻസ് നൽകുന്നത്.