ന്റെ മതം പറഞ്ഞ് കളിയാക്കുന്നവർക്ക് ചുട്ടമറുപടിയുമായി ഖുശ്‌ബു രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ കുറച്ചുനാളുകളായി മതത്തിന്റെ പേരു പറഞ്ഞ് ഖുശ്‌ബുവിനെ കളിയാക്കിക്കൊണ്ടുള്ള നിരവധി ട്രോളുകളും ട്വീറ്റുകളും വന്നിരുന്നു. ഖുശ്‌ബുവിന്റെ ആദ്യ പേര് നഖത് ഖാൻ എന്നാണെന്നും എന്നാൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താൻ ആ പേര് മറച്ചുവെച്ച് എന്നുമാണ് ആരോപണം. ഇതിനെ തുടർന്നാണ് തന്റെ മതം കഷ്ടപ്പെട്ട് കണ്ടുപിടിച്ച് ആക്രമിക്കുന്നവർക്കെതിരെ ചുട്ടമറുപടിയുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്‌ബു തന്നെ രംഗത്തെത്തിയത്.

തന്റെ ജാതി തേടി കഷ്ടപ്പെടുന്നവരെ വിഡ്ഡികളെന്ന് വിളിച്ചായിരുന്നു ഖുശ്‌ബുവിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ' എന്റെ പേര് നഖത് ഖാൻ ആണെന്ന്... വിഡ്ഡികളെ ഇത് എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയ പേരാണ്. അതെ എന്റെ പേര് ഖാൻ എന്നാണ്, ഇനി എന്തുവേണം... നിങ്ങൾ ഇപ്പോഴും 47 വർഷം പുറകിലാണ്... ' ഖുശ്‌ബു ട്വിറ്ററിൽ കുറിച്ചു...

തങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവരുടെ ജാതി കണ്ടെത്തി ആക്രമിക്കുന്നത് ഇപ്പോൾ ട്രെന്റായിക്കൊണ്ടിരിക്കുകയണ്. മെർസിലനെതിരായ വിവാദങ്ങൾക്കിടെ നടൻ വിജയ് ഉടെ ജാതി തേടി കണ്ടെത്തിയിരുന്നു. വിജയെ ജോസഫ് വിജയ് എന്ന് വിളിച്ചായിരുന്നു പിന്നീടുള്ള ആക്രമണങ്ങൾ.

കമലിനെ കമാലുദ്ദീനാക്കിയും രാഹുൽ ഗാന്ധിയുടെ ജാതി ചോദിച്ചും ചിലർ രംഗത്തെത്തിയിരുന്നു. റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ പി വി സിന്ധുവിന്റെ ജാതിയായിരുന്നു അക്കാലത്ത് ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

മുംബൈയിലാണ് ഖുശ്‌ബു ജനിച്ചത്. ആദ്യ പേര് നഖത് ഖാൻ എന്നായിരുന്നു. സിനിമകളിൽ എത്തിയതോടെയാണ് ഖുശ്‌ബു എന്ന പേര് സ്വീകരിച്ചത്. ആരാധകർക്കും തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ഖുശ്‌ബു മുസ്ലിമാണ് എന്ന് പണ്ടുതൊട്ടേ അറിയുന്ന കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ടു തന്നെയാണ് അവർക്കായി ക്ഷേത്രം പോലും ആരാധകർ പണിയിച്ചത്.