ഡബ്ലിൻ: പുതുതലമുറയുടെ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നൽകി കൊണ്ട് മലയാളം സാംസ്‌കാരിക സംഘടന ഒരുക്കുന്ന യൂത്ത് എംപവർമെന്റ് സെമിനാർ(YES) ഡബ്ലിനിലെ പ്ലാസ ഹോട്ടലിൽ (താല)  21 ന് രാവിലെ പത്തുമണി മുതൽ രണ്ടു വരെ നടക്കും. പന്ത്രണ്ട് വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു കുട്ടികൾക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി അറുപതോളം കുട്ടികൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അവശേഷിച്ച സീറ്റുകളിലേക്ക് താല്പര്യമുള്ളവർ ഉടനെ രജിസ്റ്റർ ചെയ്യേണ്ടതാണ്. താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
http://meetindia.net

യുവപ്രതീക്ഷകൾക്ക് കരുത്ത് പകരാൻ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത് എംപവർമന്റ് സെമിനാറിന്റെ സവിശേഷമായ പ്രത്യേകത ഇതിൽ തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്. അയർലണ്ടിലെ മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഡാനിയേൽ രാമമൂർത്തി എന്ന ചെറുപ്പക്കാരൻ അയർലണ്ട് സർക്കാരിന്റെ ഉപദേഷ്ടാക്കളിൽ ഒരാളാണ്. വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന വിഷയമാണ് ഡാനിയേൽ രാമമൂർത്തി സെമിനാറിൽ അവതരിപ്പിക്കുന്നത്. പുതുതലമുറയുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ഇഷിത സാൻഗ്ര ക്ലാസ്സ് നയിക്കുന്നു. വ്യവസായങ്ങൾ ആരംഭിക്കാനുള്ള ബാലപാഠങ്ങളും, അവ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചുമാണ് അയർലണ്ടിലെ പ്രമുഖ ബിസിനസുകാരനായ ജോൺ കോമി ക്ലാസ് എടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
രാജേഷ് ഉണ്ണിത്താൻ 086 0866988
ഡാനിയേൽ വർഗീസ് 087 2176441
ജോബി സ്‌കറിയ 085 7184293
ബിപിൻ ചന്ദ് 089 4492321

യൂത്ത് എംപവർമന്റ് സെമിനാർ(YES) വീഡിയോപ്രോമോ