ന്റെ ഒരു കൂട്ടുകാരൻ ഉച്ച ഭക്ഷണത്തിനു ശേഷം അവന്റെ വീട്ടിൽ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം സോഫയിൽ ചാരികിടക്കുമ്പോൾ ഭാര്യ പറയുന്നു...

'ഇച്ചായാ... അറിഞ്ഞോ...? സരിതയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു പോലും...ടീവിയിൽ കുറച്ച് മുൻപ് കാണിച്ചതാ' 'ദേ!!....അതു കണ്ടവരേയും ഷെയർ ചെയ്തവരെയും പൊലീസ് തിരയുന്നുണ്ടാകും..അല്ലേ...'
'എടീ അതൊക്കെ ചുമ്മാ പേടിപ്പിക്കാൻ അടിച്ചു വിടുന്നതാ'
'എന്റെ ഇച്ചായൻ അങ്ങനെയൊന്നും കാണണ്ടാട്ടോ....എനിക്കറിയാം ഇച്ചായൻ അങ്ങനത്തെ ആളൊന്നുമല്ലാന്ന്'

ആ സമയത്ത് വീടിന്റെ മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നു..............
ടിങ്..ടോൺ...ടിങ്..ടോൺ..ഹോളിങ് ബെൽ രണ്ടടിച്ചു നിന്നു.....
.'എടീ മോളെ.... നീ പോയീ നോക്കിക്കേ....' അവൾ എഴുന്നേറ്റ് മുൻവശത്തെ ഡോർ തുറന്നു...അധികമൊന്നും പരിചയമില്ലാത്ത ഒരാൾ.. അവൾ ചോദിക്കുന്നതിന് മുൻപേ തന്നേ കാഴ്ചയിൽ പരുക്കനായ അയാൾ പരുക്കൻ ശബ്ദത്തിൽ...പേരും വീട്ടുപേരും മൊബൈൽ നമ്പറും പറഞ്ഞിട്ട് ഇത് തന്നെയല്ലേ വീട് എന്ന് ചോദിച്ചു.....

അവൾ മറുപടിയും കൊടുത്തു 'അതേ....ആരാണ്' അയാൾ പറഞ്ഞു ' 'പൊലീസ്‌കാരനാണ് ഇവിടുത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു അന്വേഷണത്തിന് വന്നതാണ് ആള് അകത്തുണ്ടോ...' അവൾ ഒന്ന് പേടിച്ചെങ്കിലും അടുത്ത ശ്വാസത്തിൽ തന്നെ 'സർ കയറി ഇരിക്ക്...' എന്നും പറഞ്ഞ് അകത്തേക്ക് നീട്ടി വിളിച്ചു 'ഇച്ചായാ....ദേ... എന്തോ.. അന്വേഷണത്തിന് പൊലീസ് വന്നിരിക്കുന്നു... ഇത് കേട്ടതും...അവൻ സോഫയിൽ നിന്നും ചാടിയെണീറ്റു..... മൊബൈൽഫോൺ സോഫയുടെ അടിയിലേക്ക് തിരികിവച്ചിട്ട് സിറ്റ് ഔട്ടിലേക്ക് വന്നു....

പൊലീസ്‌കാരൻ അവനെ നോക്കി... അല്പം രോക്ഷത്തോടെ ചോദിച്ചു..'രണ്ട് ദിവസം മുൻപ് ഒരു മെസ്സേജ് കിട്ടിയില്ലേ...' ? അവന്റെ ഉള്ളിൽ നിന്നും ഇടിമിന്നലും ഇടിവേട്ടും ഒരുമിച്ചു വന്നതുപോലെ നിന്നു വിറച്ചു...എന്നാൽ വിറയൽ പുറത്തു കാണിക്കാതെ അവൻ പറഞ്ഞു..'ഞാൻ കണ്ടില്ല... സാറേ.. തൊടുപുഴയിൽ ധ്യാനത്തിനു പോയിട്ട് ഇന്ന് രാവിലെ വന്നതേയുള്ളൂ ' പൊലീസ്‌കാരൻ അവനേയും ഭാര്യയേയും മാറി മാറി നോക്കിയിട്ട്... ചെറിയ ചിരിയോടുകൂടി ചോദിച്ചു ' ദൃശ്യം കണ്ടിട്ടുണ്ട് അല്ലേ..? ' അവൻ കരച്ചിലിന്റെ വക്കോളമെത്തി പറഞ്ഞു 'ഇല്ല സാറേ..ഞങ്ങൾ സത്യമായിട്ടും തോടു പുഴയിൽ ധ്യാനത്തിന് പോയതായിരുന്നു....' പൊലീസ് കാരൻ ചിരിയടക്കി ചോദിച്ചു...ശരി ശരി എന്നാണ് പോയത്... അവൻ വിറയലോടെ പറഞ്ഞൊപ്പിച്ചു..'ഒക്ടോബർ 12 നു രാവിലെ പോയതാണ്'. പൊലീസ് കാരൻ തലകുലുക്കികൊണ്ട് 'നിങ്ങളുടെ മൊബൈൽഫോൺ കൊണ്ടുപോയില്ലേ....? ' അവൻ മറുപടിയെന്നോണം ഇല്ലാന്നമട്ടിൽ തലയാട്ടി....പൊലീസ് കാരൻ ചോദിച്ചു ഇതിനു മുൻപ് നിങ്ങൾക്ക് എന്തെങ്കിലും കേസുകൾ വല്ലതും ഉണ്ടോ.... അവൻ പറഞ്ഞു 'ഇല്ല സർ...ഞങ്ങൾ പാവങ്ങളാണ്.... ' 'ശരി ശരി.. നിങ്ങളുടെ മൊബൈൽ ഫോൺ ഇങ്ങ്‌കൊണ്ട് വരൂ... മെസ്സേജ് അയച്ചത് ഞാൻ കാണിച്ചു തരാം...' പൊലീസ്‌കാരൻ ദേഷ്യത്തിൽ പറഞ്ഞു...

അവൻ പേടിച്ചുവിറയലോടുകൂടി മൊബൈൽഫോൺ സോഫയിൽ നിന്നും എടുത്തു പൊലീസ് കാരന്റെ നേർക്കു വിറയോടെ നീട്ടി....അതു വാങ്ങിച്ച് അവന്റെ ഭാര്യയെ നോക്കി പൊലീസ്‌കാരൻ പറഞ്ഞു 'നിങ്ങൾ അകത്തേക്ക് പൊയ്‌കോളൂ' എന്നിട്ട് മൊബൈൽഫോൺ പൊലീസ് ഓൺ ചെയ്തു കുറച്ച് നേരം പരിശോധിച്ചു.... മെസ്സേജ് ബോക്‌സിൽ ചൂണ്ടിക്കാട്ടി പറഞ്ഞു... രണ്ട് ദിവസം മുൻപ് നിങ്ങൾക്ക് വന്ന മെസ്സേജ് ...ഇതുവരേയും എന്തുകൊണ്ട് കണ്ടിട്ടും സ്റ്റേഷനിൽ വന്നില്ല....അവൻ അപ്പോഴേക്കും കരച്ചിലെത്തിയിരുന്നു...വിങ്ങി പോട്ടികൊണ്ട് പറഞ്ഞു... ' ഞങ്ങൾ സത്യമായിട്ടും.. തൊടു പുഴയിലെ ധ്യാനം കഴിഞ്ഞു വന്നതേയുള്ളൂ സർ '....

പൊലീസ്‌കാരൻ എണീറ്റ് അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു...'താൻ കരയല്ലേ.. താൻ പാസ്‌പോർട്ടിനു അപേക്ഷിച്ചിട്ടില്ലേ...? അതിന്റെ വെരിഫിക്കേഷനു വന്നതാണ്... ഇങ്ങോട്ട് വരാനുള്ള സമയ കുറവു കാരണം ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു വരുത്തി അന്വേഷിക്കലാണ് ഇപ്പോൾ പതിവ്... വിളിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് മെസ്സേജ് അയച്ചതും. അതുകൊണ്ടും കാണാത്തതുകൊണ്ടാണ് നേരിട്ട് വന്നത്.. ഈ പേപ്പറിൽ ഒന്ന് ഒപ്പിട്ടു തന്നാൽ എനിക്ക് പോകാമായിരുന്നു...

ഒരു ദീർഘനിശ്വാസം എവിടുന്നോ അറിയാതെ പുറംചാടിയപ്പോൾ ഒരു ചിരിയൊക്കെ വന്നുതുടങ്ങിയിരിക്കുന്നു അവന്റെ മുഖത്ത് പേപ്പറിൽ ഒപ്പിടുമ്പോൾ ആ പൊലീസ്‌കാരൻ ഇങ്ങനെ പറഞ്ഞത്രേ......

'സരിതയുടെ ക്ലിപ്പുകൾ കണ്ടു കഴിഞ്ഞെങ്കിൽ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.. കാലം അത്ര നല്ലതല്ലാട്ടോ.' ഒരു വിളറിയ ചിരിയുമായീ പൊലീസ് കാരനെ യാത്രയാക്കി. തിരിഞ്ഞ്‌നോക്കുമ്പോൾ ഭാര്യ താടിയിൽ നിന്നും കയ്യെടുത്ത് 'എന്തോന്നാ...ഇച്ചായ'....കഷ്ടം...എന്ന് ആംഗ്യ ഭാഷയിൽത്തന്നെ കൈകൊണ്ടു കാണിച്ച് അകത്തേക്കുപോയി............