- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
27 വർഷങ്ങൾക്ക് ശേഷം കെ ജെ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യമും ഒന്നിച്ച ഗാനം ശ്രദ്ധേയമാകുന്നു; തമിഴിലും മലയാളത്തിലുമായൊരുങ്ങുന്ന കിണറിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു
കൊച്ചി: നീണ്ട 27 വർഷങ്ങൾക്ക് ശേഷം കെ ജെ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യമും ഒരുമിച്ചു ആലപിച്ചിരിക്കുന്നു. 'അയ്യാ സാമി' എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലേതാണ്. മലയാളത്തിൽ 'കിണർ' എന്നും തമിഴിൽ 'കേണി' എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ ബി കെയും പളനി ഭാരതിയും ചേർന്നാണ്. എം എ നിഷാദ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന 'കിണർ' / 'കേണി' ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയമാണ് അവതരിപ്പിക്കുന്നത്. കേരളം - തമിഴ് നാട് അതിർത്തിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ എന്നിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡോ. അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമ
കൊച്ചി: നീണ്ട 27 വർഷങ്ങൾക്ക് ശേഷം കെ ജെ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യമും ഒരുമിച്ചു ആലപിച്ചിരിക്കുന്നു. 'അയ്യാ സാമി' എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലേതാണ്. മലയാളത്തിൽ 'കിണർ' എന്നും തമിഴിൽ 'കേണി' എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ ബി കെയും പളനി ഭാരതിയും ചേർന്നാണ്.
എം എ നിഷാദ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന 'കിണർ' / 'കേണി' ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയമാണ് അവതരിപ്പിക്കുന്നത്. കേരളം - തമിഴ് നാട് അതിർത്തിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ എന്നിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഡോ. അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാർ നായർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന് കല്ലറ ഗോപനും ഈണം പകർന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷന്‌സിന്റെ ബാനറിൽ സജീവ് പി കെയും ആൻ സജീവും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.