- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുവകലാസന്ധ്യ 2018 ഷാർജയിൽ നവ്യാനുഭവമായി
യുവകലാസാഹിതി യുഎഇയുടെ വാർഷികാഘോഷ പരിപാടിയായ യുവകലാസന്ധ്യ ഷാർജയിലെ കലാസ്വാദകർക്ക് ദൃശ്യശ്രവ്യാനുഭൂതികളുടെ പുതിയ ലോകം സമ്മാനിച്ചു. ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴയുടെ കലാകാരന്മാർ അവതരിപ്പിച്ച തനതു കലകൾ എല്ലാ തലമുറകൾകളെയും ആവേശ തിരപ്പുറത്തേറ്റി. ആട്ടവും പാട്ടുമായി ആസ്വാദകർ കൂടി കലാകാരന്മാർക്കൊപ്പം ചേർന്നപ്പോൾ ദ്രാവിഡത്തനിമയുടെയും അധ്വാനവർഗ്ഗത്തിന്റെയും സാംസ്‌കാരിക തുടർച്ചക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാൾ സാക്ഷ്യം വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് യുവകലാസന്ധ്യ ഉദ്ഘാടനം ചെയ്തത്. കേരളത്തെ പിന്നോട്ടു നടത്തുവാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സാംസ്‌കാരിക കേരളത്തിന്റെ പ്രതിരോധം ഉയരണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കാനം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ഇപി ജോൺസൺ, അബ്ദുള്ള മല്ലച്ചേരി, കെ ബാലകൃഷ്ണൻ, അഡ്വക്കേറ്റ് സന്തോഷ്, യുവകലാസാഹിതി നേതാക്കളായ ബാബു വടകര പ്രശാന്ത് ആലപ്പുഴ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീലത അജിത് ചടങ്ങിന് അധ്യക്ഷത വഹിച്ചു യോഗത്തിന് സുബീർ അരോൾ സ്വ
യുവകലാസാഹിതി യുഎഇയുടെ വാർഷികാഘോഷ പരിപാടിയായ യുവകലാസന്ധ്യ ഷാർജയിലെ കലാസ്വാദകർക്ക് ദൃശ്യശ്രവ്യാനുഭൂതികളുടെ പുതിയ ലോകം സമ്മാനിച്ചു. ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴയുടെ കലാകാരന്മാർ അവതരിപ്പിച്ച തനതു കലകൾ എല്ലാ തലമുറകൾകളെയും ആവേശ തിരപ്പുറത്തേറ്റി. ആട്ടവും പാട്ടുമായി ആസ്വാദകർ കൂടി കലാകാരന്മാർക്കൊപ്പം ചേർന്നപ്പോൾ ദ്രാവിഡത്തനിമയുടെയും അധ്വാനവർഗ്ഗത്തിന്റെയും സാംസ്‌കാരിക തുടർച്ചക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാൾ സാക്ഷ്യം വഹിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് യുവകലാസന്ധ്യ ഉദ്ഘാടനം ചെയ്തത്. കേരളത്തെ പിന്നോട്ടു നടത്തുവാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സാംസ്‌കാരിക കേരളത്തിന്റെ പ്രതിരോധം ഉയരണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കാനം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ഇപി ജോൺസൺ, അബ്ദുള്ള മല്ലച്ചേരി, കെ ബാലകൃഷ്ണൻ, അഡ്വക്കേറ്റ് സന്തോഷ്, യുവകലാസാഹിതി നേതാക്കളായ ബാബു വടകര പ്രശാന്ത് ആലപ്പുഴ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീലത അജിത് ചടങ്ങിന് അധ്യക്ഷത വഹിച്ചു യോഗത്തിന് സുബീർ അരോൾ സ്വാഗതവും ബിജു ശങ്കർ നന്ദിയും പറഞ്ഞു.
എത്രയെത്ര മതിലുകൾ എന്ന നവോത്ഥാന ഗാനം രചിച്ച യുവകലാസാഹിതി യു. എ. ഇ. മുൻ ജനറൽ സെക്രട്ടറി കൂടിയായ ഇ ആർ ജോഷിക്ക് കാനം രാജേന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു.യുവകലാസാഹിതി ഷാർജ പുതിയതായി രൂപീകരിച്ച പി. കെ. മേദിനി ഗായകസംഘത്തിന്റെ ആമുഖഗാനം കലാസന്ധ്യക്ക് ഉചിതമായ തുടക്കമായി. യു എ ഇ യിലെ അറിയപ്പെടുന്ന കവിയായ ശിവപ്രസാദിന്റെ അർത്ഥപൂർണ്ണമായ വരികൾക്ക് ഡോക്ടർ ഹിതേഷ് ഒരുക്കിയ സംഗീതവും അറിയപ്പെടുന്ന മ്യൂസിക്ക് കണ്ടക്ടർ ബൈജു നാദബ്രഹ്മം നൽകിയ ഓർക്കസ്‌ട്രേഷനും കേൾവിക്കാർ കൈയടികളോടെയാണ് സ്വീകരിച്ചത്. വനിതാസാഹിതി പ്രവർത്തകർ അണിയിച്ചൊരുക്കിയ നൃത്തശിൽപ്പവും കാണികളെ ആകർഷിച്ചു.