ദുബായ്: വൈ.എം.സി.എ. സംഘടിപ്പിച്ച പതിനൊന്നാമത് എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ 'ചൈമ്‌സ് ഓഫ് പീസ്' (Chimes of Peace) ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്നു.സീറോ മലബാർ സഭയുടെ തലശ്ശേരി രൂപത ഓക്‌സിലറി ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു.ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ഐ.ഡി. രാജു ക്രിസ്മസ് സന്ദേശം നൽകി.വൈ.എം.സി.എ ദുബായ് പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ് അധ്യക്ഷത വഹിച്ചു.

ദുബായ് സെന്റ് തോമസ് ഓർത്തോഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ്, ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റി സ്പിരിച്വൽ ഡയറക്ടർ ഫാ. അലക്‌സ് വാച്ചപ്പറമ്പിൽ, ജബൽ അലി മാർ ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. എബിൻ ഏബ്രഹാം, എറിട്രിയൻ ഓർത്തഡോക്‌സ് തേവാദോ ചർച്ച് വികാരി ഫാ. നെയാമി ടെസ് ഫാസിയോൻ , ഫാ. ജോൺസൺ കാരാശ്ശേരി, വൈ.എം.സി.എ. ദുബായ് സെക്രട്ടറി ചാക്കോ ഉമ്മൻ, ട്രഷറർ സജി തോമസ്, ജനറൽ കൺവീനർ ജേക്കബ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

ഇംഗ്ലീഷ്, അറബിക്, ചൈനീസ്, എത്യോപ്യൻ, കൊറിയൻ, മലയാളം,, തഗാലോഗ് തുടങ്ങി പത്തോളം ഭാഷകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്വയർ ക്രിസ്മസ് കാരൾ ഗാനങ്ങൾ ആലപിച്ചു.സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ ഡാൻസ്, മാർഗം കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

നേരത്തെ കുട്ടികൾക്കായി നടന്ന ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ മത്സരം നടന്നു.വൈസ് പ്രസിഡന്റ് ടൈറ്റസ് പുലൂരാൻ , ജോയിന്റ് സെക്രട്ടറി ബാബുജി ജോർജ്, ജോയിന്റ് ട്രഷറർ പി.ബി. ജോൺ, പ്രോഗ്രാം കൺവീനർ മനോജ് ജോർജ്, റ്റോളി ആൻ മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.