ദുബായ്: മൂന്നു വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ദുബായ് മാർത്തോമ്മാ പാരിഷ് വികാരി റവ. തോമസ് സഖറിയക്ക് വൈ.എം.സി.എ ദുബായ് യാത്രയയപ്പു നൽകി.

ദുബായ് ഹോളി ട്രിനിറ്റി ചർച്ച് ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ചാക്കോ ഉമ്മൻ, മനോജ് ജോർജ്, പോൾ ജോർജ് പൂവത്തേരിൽ, പി.ജി. മാത്യു, പി.ബി. ജോൺ, റ്റോളി ആൻ ഏബ്രഹാം , ഏബ്രഹാം വർഗീസ്, ബാബുജി ജോർജ് എന്നിവർ പ്രസംഗിച്ചു.റവ. തോമസ് സഖറിയ മറുപടി പ്രസംഗം നടത്തി...