ദുബായ്: വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാ വാരാചരണത്തോടനുബന്ധിച്ചു വൈ.എം.സി.എ ദുബായ് സംഘടിപ്പിക്കുന്ന പ്രാർത്ഥനാ വാരം ദുബായ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഇടവക വികാരി റവ.ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 'യുവാക്കളുടെ ശാക്തീകരണം നന്മക്ക്' എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.

വൈ.എം.സി.എ ദുബായ് പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ്, സെക്രട്ടറി ചാക്കോ ഉമ്മൻ, ഫൗണ്ടർ പ്രസിഡന്റ് മനോജ് ജോർജ്, ജോയിന്റ് സെക്രട്ടറി ബാബുജി ജോർജ്, എക്യൂമിനിക്കൽ കൺവീനർ ജോർജ് കുരുവിള എന്നിവർ പ്രസംഗിച്ചു.

ഇന്നും (26/11/18) നാളെയും (27/11/18) നടക്കുന്ന യോഗങ്ങളിൽ ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, ഏബ്രഹാം കെ. തോമസ്എന്നിവർ പ്രസംഗിക്കും