- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗ ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞ് പണിയറിയാത്തവരുടെ അടുത്ത് പോവരുതേ; അറിയാത്ത ആസനങ്ങൾ പരിശീലിക്കുകയും അരുത്; നാലാം വയസ്സിൽ തളർന്നുപോയ ഈ പെൺകുട്ടിയുടെ ജീവിതം പഠിപ്പിക്കുന്നത്
യോഗസ്സനങ്ങൾ പരിശീലിക്കുമ്പോഴും വ്യായാമമുറകൾ ചെയ്യുമ്പോഴും അത് അറിയാവുന്നവരുടെ അടുത്തുനിന്നുതന്നെ വേണം. ചൈനയിലെ ഒരു അനധികൃത ഡാൻസ് സ്‌കൂളിൽ യോഗ പരിശീലിച്ച നാലുവയസ്സുകാരി തളർന്നുവീണത് അത്തരമൊരു അപകടംപിടിച്ച യോഗ പരിശീലിക്കുന്നതിനിടെയാണ്. ഹെനാൻ പ്രവിശ്യയിലെ ഷെങ്ഡുവിലെ ഡാൻസ് സ്‌കൂളിലാണ് സംഭവമുണ്ടായത്. പുറംതിരിഞ്ഞുള്ള ചുവടെടുക്കുന്നതിനിടെ നട്ടെല്ലൊടിഞ്ഞുവീണ സിയാവോ ബാവോ എന്ന കുട്ടിയുടെ ജീവിതം ഇതോടെ കട്ടിലിലായി. കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കാലുകളുടെ ചലനശേഷി ഇനി തിരിച്ചുകിട്ടുക പ്രയാസമാണെന്ന് ഷെങ്ഡുവിലെ കുട്ടികളുടെ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ക്വി ലിൻ പറഞ്ഞു. നൃത്താധ്യാപിക പറഞ്ഞുകൊടുത്ത പ്രയാസമേറിയ സ്റ്റെപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബാക്ക് ബ്രിഡ്ജ് എന്ന പോസ് ചെയ്യാനായിരുന്നു കുട്ടികളോട് പറഞ്ഞത്. സ്വന്തം ശരീരഭാരം താങ്ങാനാകാതെ നട്ടെല്ലൊടിഞ്ഞ് സിയാവോ താഴേക്ക് വീഴുകയായിരുന്നു. സിയാവോയെപ്പോലെ വേറെയും കുട്ടികൾ ഇവിടെ നൃത്തം
യോഗസ്സനങ്ങൾ പരിശീലിക്കുമ്പോഴും വ്യായാമമുറകൾ ചെയ്യുമ്പോഴും അത് അറിയാവുന്നവരുടെ അടുത്തുനിന്നുതന്നെ വേണം. ചൈനയിലെ ഒരു അനധികൃത ഡാൻസ് സ്‌കൂളിൽ യോഗ പരിശീലിച്ച നാലുവയസ്സുകാരി തളർന്നുവീണത് അത്തരമൊരു അപകടംപിടിച്ച യോഗ പരിശീലിക്കുന്നതിനിടെയാണ്. ഹെനാൻ പ്രവിശ്യയിലെ ഷെങ്ഡുവിലെ ഡാൻസ് സ്‌കൂളിലാണ് സംഭവമുണ്ടായത്. പുറംതിരിഞ്ഞുള്ള ചുവടെടുക്കുന്നതിനിടെ നട്ടെല്ലൊടിഞ്ഞുവീണ സിയാവോ ബാവോ എന്ന കുട്ടിയുടെ ജീവിതം ഇതോടെ കട്ടിലിലായി.
കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കാലുകളുടെ ചലനശേഷി ഇനി തിരിച്ചുകിട്ടുക പ്രയാസമാണെന്ന് ഷെങ്ഡുവിലെ കുട്ടികളുടെ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ക്വി ലിൻ പറഞ്ഞു. നൃത്താധ്യാപിക പറഞ്ഞുകൊടുത്ത പ്രയാസമേറിയ സ്റ്റെപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബാക്ക് ബ്രിഡ്ജ് എന്ന പോസ് ചെയ്യാനായിരുന്നു കുട്ടികളോട് പറഞ്ഞത്. സ്വന്തം ശരീരഭാരം താങ്ങാനാകാതെ നട്ടെല്ലൊടിഞ്ഞ് സിയാവോ താഴേക്ക് വീഴുകയായിരുന്നു.
സിയാവോയെപ്പോലെ വേറെയും കുട്ടികൾ ഇവിടെ നൃത്തം പരിശീലിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. വാമപ്പിന്റെ ഭാഗമായി ചെയ്തതാണെങ്കിലും അശാസ്ത്രീയമായ രീതിയിലുള്ള പരിശീലനമാണ് കുട്ടിയെ അപകടത്തിലാക്കിയതെന്ന് ഡോക്ടർ പറഞ്ഞു. ശരീരത്തിന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം മുമ്പത്തെപ്പോലെ ചലനശേഷി വീണ്ടെടുക്കുക പ്രയാസമായിരിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. വേണ്ടത്ര പരിശീലനമോ സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് നൃത്ത പരിശീലന കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.