- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗയുടെ ഏറ്റവും ഒടുവിൽ ചെയ്യുന്ന ആസനമേതാണ്? യോഗ സ്കൂളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്നവകാശപ്പെട്ട് പെറ്റീഷനുമായി എത്തിയ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു? ഉത്തരമില്ലാതെ വന്നപ്പോൾ പെറ്റീഷൻ തള്ളി ജഡ്ജിമാർ; യോഗ നിർബന്ധമാക്കാനുള്ള ചിലരുടെ സ്വപ്നം പൊളിഞ്ഞതിങ്ങനെ
യോഗയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ആഗ്രഹവുമായി എത്തിയ അഭിഭാഷകനെ സുപ്രീം കോടതി മടക്കിയത് യോഗയിലെ ജ്ഞാനം പരീക്ഷിച്ചുകൊണ്ടുതന്നെ. യോഗ ആരിലും അടിച്ചേൽപ്പിക്കാനാവില്ലെന്ന നിരീക്ഷണത്തോടെ യോഗയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പൊതുതാത്പര്യ ഹർജി കോടതി തള്ളി. പാഠ്യപദ്ധതിയിൽ എന്തുൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വിചക്ഷണരും സർക്കാരുമാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ.എൻ റാവു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. യോഗ പരിശീലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ആവശ്യമുള്ളവർ പരിശീലിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അഡ്വ.അശ്വിന് ഉപാധ്യായയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. അഭിഭാഷകരായ എം.എൻ.കൃഷ്ണമണിയും വി.ശേഖറും വാദിക്കാനെത്തി. വാദത്തിന്റെ തുടക്കത്തിൽത്തന്നെ ചീഫ് ജസ്റ്റിസ് ഇവരെ ചോദ്യങ്ങൾകൊണ്ട് കുഴക്കി. ഇത്രയും മലിനമാക്കപ്പെട്ട അന്തരീക്ഷത്തിൽ നിങ്ങൾ യോഗ പരിശീലിക്കുന്നുണ്ടോ എന്നായിരുന്നു കൃഷ്ണമണിയോടുള്ള ചോദ്യം. ഒരു ആസനത്തിന്റെ പേര് പറയാ

യോഗയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ആഗ്രഹവുമായി എത്തിയ അഭിഭാഷകനെ സുപ്രീം കോടതി മടക്കിയത് യോഗയിലെ ജ്ഞാനം പരീക്ഷിച്ചുകൊണ്ടുതന്നെ. യോഗ ആരിലും അടിച്ചേൽപ്പിക്കാനാവില്ലെന്ന നിരീക്ഷണത്തോടെ യോഗയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പൊതുതാത്പര്യ ഹർജി കോടതി തള്ളി.
പാഠ്യപദ്ധതിയിൽ എന്തുൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വിചക്ഷണരും സർക്കാരുമാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ.എൻ റാവു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. യോഗ പരിശീലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ആവശ്യമുള്ളവർ പരിശീലിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
അഡ്വ.അശ്വിന് ഉപാധ്യായയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. അഭിഭാഷകരായ എം.എൻ.കൃഷ്ണമണിയും വി.ശേഖറും വാദിക്കാനെത്തി. വാദത്തിന്റെ തുടക്കത്തിൽത്തന്നെ ചീഫ് ജസ്റ്റിസ് ഇവരെ ചോദ്യങ്ങൾകൊണ്ട് കുഴക്കി. ഇത്രയും മലിനമാക്കപ്പെട്ട അന്തരീക്ഷത്തിൽ നിങ്ങൾ യോഗ പരിശീലിക്കുന്നുണ്ടോ എന്നായിരുന്നു കൃഷ്ണമണിയോടുള്ള ചോദ്യം. ഒരു ആസനത്തിന്റെ പേര് പറയാൻ കോടതി ആവശ്യപ്പെട്ടപ്പോൾ പ്രാണായാമം എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതാകട്ടെ കോടതിയെ തൃപ്തിപ്പെടുത്തിയില്ല.
യോഗയുടെ അവസാനം ചെയ്യുന്ന ആസനമേതാണെന്ന കോടതിയുടെ ചോദ്യത്തിനും കൃഷ്ണമണിക്ക് ഉത്തരമുണ്ടായിരുന്നില്ല. ശവാസനമാണത് എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, അഭിഭാഷകന്റെ യോഗാജ്ഞാനത്തെ പരിഹസിച്ചുകൊണ്ട് ഹർജി തള്ളി.

