- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ പോയാൽ നമ്മുടെ യോഗ അവർ ഒരു പരുവമാക്കും; ലോകം എങ്ങും പ്രചാരത്തിലാക്കിയ യോഗയ്ക്ക് ഓരോ രാജ്യത്തും ഓരോ രൂപങ്ങൾ; പൂർണ നഗ്നരായ യുവതികളുടെ യോഗപോസുകൾ ഓസ്ട്രേലിയയിൽ വൈറലാകുമ്പോൾ
' തീർത്തും നഗ്‌നരായി യോഗ ചെയ്താൽ നിങ്ങളുടെ ലൈംഗികത ശക്തമാകും....'.. ഓസ്ട്രേലിയയിലെ പെർത്തിലെ ഒരു യോഗഗുരു തന്റെ ശിഷ്യകളെ പഠിപ്പിക്കുന്നത് ഇത്തരത്തിലാണ്. അതിനെ തുടർന്ന് നിരവധി യുവതികൾ നൂൽബന്ധമില്ലാതെ യോഗ ചെയ്യാൻ ഈ ഗുരുവിന് സമീപത്തെത്തുന്നുമുണ്ട്. അവർ നഗ്‌നരായി വിവിധ യോഗ പോസുകളിൽ നിലകൊള്ളുന്ന ഫോട്ടോകൾ ഓസ്ട്രേലിയയിൽ വൈറലാകുന്നുമുണ്ട്. ലോകമെങ്ങും പ്രചാരത്തിലാക്കിയ യോഗയ്ക്ക് ഓരോ രാജ്യത്തും ഓരോ രൂപങ്ങളാണന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ നമ്മുടെ യോഗ അവർ ഒരു പരുവമാക്കുമെന്നുള്ള ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്. പിറന്ന പടി യോഗ ചെയ്താൽ ലൈംഗികജീവിതം മെച്ചപ്പെടുന്നതിന് പുറമെ ശരീരത്തിന്റെ ആത്മവിശ്വാസം വർധിക്കുമെന്നും സമ്മർദം കുറയ്ക്കാനാവുമെന്നുമുള്ള നിർദ്ദേശം തന്റെ ശിഷ്യകൾക്ക് നൽകിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പെർത്തിലെ 30കാരിയായ റോസി റീസാണ്. ഇന്ത്യയിൽ നിന്നും യോഗ പഠിച്ചതിന് ശേഷമാണ് അവർ പെർത്തിൽ തന്റേതായ രീതിയിലുള്ള യോഗാക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.തന്റെ കോർപറേറ്റ് ജോലി ഉപേക്ഷ
' തീർത്തും നഗ്‌നരായി യോഗ ചെയ്താൽ നിങ്ങളുടെ ലൈംഗികത ശക്തമാകും....'.. ഓസ്ട്രേലിയയിലെ പെർത്തിലെ ഒരു യോഗഗുരു തന്റെ ശിഷ്യകളെ പഠിപ്പിക്കുന്നത് ഇത്തരത്തിലാണ്. അതിനെ തുടർന്ന് നിരവധി യുവതികൾ നൂൽബന്ധമില്ലാതെ യോഗ ചെയ്യാൻ ഈ ഗുരുവിന് സമീപത്തെത്തുന്നുമുണ്ട്. അവർ നഗ്‌നരായി വിവിധ യോഗ പോസുകളിൽ നിലകൊള്ളുന്ന ഫോട്ടോകൾ ഓസ്ട്രേലിയയിൽ വൈറലാകുന്നുമുണ്ട്. ലോകമെങ്ങും പ്രചാരത്തിലാക്കിയ യോഗയ്ക്ക് ഓരോ രാജ്യത്തും ഓരോ രൂപങ്ങളാണന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ നമ്മുടെ യോഗ അവർ ഒരു പരുവമാക്കുമെന്നുള്ള ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.
പിറന്ന പടി യോഗ ചെയ്താൽ ലൈംഗികജീവിതം മെച്ചപ്പെടുന്നതിന് പുറമെ ശരീരത്തിന്റെ ആത്മവിശ്വാസം വർധിക്കുമെന്നും സമ്മർദം കുറയ്ക്കാനാവുമെന്നുമുള്ള നിർദ്ദേശം തന്റെ ശിഷ്യകൾക്ക് നൽകിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പെർത്തിലെ 30കാരിയായ റോസി റീസാണ്. ഇന്ത്യയിൽ നിന്നും യോഗ പഠിച്ചതിന് ശേഷമാണ് അവർ പെർത്തിൽ തന്റേതായ രീതിയിലുള്ള യോഗാക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.തന്റെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചിട്ടാണ് പെർത്തിലാകമാനം ഇത്തരത്തിലുള്ള നഗ്‌ന യോഗ ശിൽപശാലകൾ സംഘടിപ്പിച്ച് വരുന്നത്. ദിവസം തോറും നിരവധി യുവതികൾ ഇതിലേക്ക് ആകൃഷ്ടരായെത്തുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.
മൂന്ന് വർഷത്തിനിടെ നൂറ് കണക്കിന് യുവതികളെ നഗ്‌നയോഗ എന്ന പരിശീലനരീതിയിലേക്ക് ആകർഷിക്കാൻ സാധിച്ചിരിക്കുന്നുവെന്നാണ് റോസി അവകാശപ്പെടുന്നത്. അധികം വൈകാതെ തന്റെ ഈ കൺസപ്റ്റ് യുഎസിലേക്കും വ്യാപിപ്പിക്കുവാനും ഇവർ പദ്ധതിയിടുന്നുണ്ട്. ആദ്യം താൻ തുണിയില്ലാത്ത യോഗാഭ്യാസം തന്റെ ബെഡ്റൂമിലും ബാക്ക് യാർഡിലുമായിരുന്നു സ്വയം പരീക്ഷിച്ചതെന്നാണ് റിലേഷൻഷിപ്പ് കോച്ച് കൂടിയായ റോസി വെളിപ്പെടുത്തുന്നു. ഇതിലൂടെ താൻ കുറേ നാളുകളായി അനുഭവിച്ച് കൊണ്ടിരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളില്ലാതാക്കാൻ സാധിച്ചുവെന്നും ലൈംഗിക ജീവിതം മെച്ചപ്പെട്ടുവെന്നുമാണ് റോസി സാക്ഷ്യപ്പെടുത്തുന്നത്.
കടുത്ത മാനസിക സമ്മർദമേറിയ ഒരു ഫിനാൻസ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ 2012ലായിരുന്നു റോസി ആദ്യമായി യോഗ ചെയ്യാനാരംഭിച്ചിരുന്നത്. ജോലിയിലെ സമ്മർദത്തെ അതിജീവിക്കാൻ ഭക്ഷ്യപാനീയങ്ങൾ അമിതമായി കഴിക്കുകയും പരിധിയില്ലാതെ പുകവലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു അന്ന് റോസി. എന്നാൽ യോഗ ചെയ്യാനാരംഭിച്ചത് മുതൽ അവരുടെ ജീവിതം അനായാസമാവുകയും ദുശീലങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുമായിരുന്നു. ബോയ്ഫ്രണ്ടമായുള്ള ബന്ധം താറുമാറായതിനെ തുടർന്ന് 2013ൽ റോസി ഇന്ത്യയിലെത്തി ദിവസത്തിൽ 10 മണിക്കൂറോളം, ആഴ്ചയിൽ ആറ് ദിവസം യോഗ പ്രാക്ടീസ് ചെയ്യുകയായിരുന്നു. തുടർന്ന് പൂർണസസ്യഭുക്കാവുകയും കോഫി കുടിക്കുന്നതും നിർത്തുകയും ചെയ്തിരുന്നു. തുടർന്ന് ബ്രിസ്ബാനിൽ തിരിച്ചെത്തി അവർ യോഗ പരീശീലിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ നിലവിൽ നഗ്‌നയോഗയുടെ പേരിലാണ് ഇവർ പ്രശസ്തയാകുന്നത്.