- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗാ ദിനത്തിലെ മുഖ്യ ചടങ്ങ് വന്മതിലിൽ; ആവേശത്തോടെ ആയിരങ്ങൾ പരിശീലനത്തിൽ; യോഗയെ കമ്യൂണിസ്റ്റ് രാജ്യം നെഞ്ചിലേറ്റുന്നത് ഇങ്ങനെ
ബെയ്ജിങ്: മൂന്നാമതു രാജ്യാന്തര യോഗാ ദിനത്തിനു മുന്നോടിയായി ചൈനാക്കാർ യോഗ പരിശീലനത്തിന്റെ ആവേശത്തിൽ. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പരിശീലനങ്ങളിൽ ആയിരങ്ങളാണു പങ്കെടുക്കുന്നത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതലാളുകൾ പങ്കെടുക്കുന്ന യോഗദിനാചരണം ചൈനയിലായിരിക്കും. മുഖ്യ ചടങ്ങ് നാളെ ചൈന വന്മതിലിലാണ് നടക്കുന്നത്. ജൂൺ 21 രാജ്യാന്തര യോഗാദിനമാക്കാൻ 2015ൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ നടത്തിയ നീക്കം ചൈനയും പിന്തുണച്ചിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടം മുൻകയ്യെടുത്തു ചൈനയിൽ നൂറുകണക്കിനു യോഗ പരിശീലനകേന്ദ്രങ്ങളടങ്ങിയത്. ഇന്ത്യക്കു പുറത്ത് ആദ്യമായി യോഗ കോളജ് തുടങ്ങിയതു ഇന്ത്യ-ചൈന സംയുക്ത സംരംഭമായി ചൈനയിലെ കുന്മിങ്ങിലാണ്. വാഷിങ്ടനിൽ ചരിത്രപ്രസിദ്ധമായ നാഷനൽ മാളിൽ നടന്ന യോഗാപരിശീലനത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. സിംഗപ്പൂരിൽ ഇന്നലെ നടന്ന യോഗാദിനാചരണത്തിൽ എണ്ണായിരം പേർ പങ്കെടുത്തു.
ബെയ്ജിങ്: മൂന്നാമതു രാജ്യാന്തര യോഗാ ദിനത്തിനു മുന്നോടിയായി ചൈനാക്കാർ യോഗ പരിശീലനത്തിന്റെ ആവേശത്തിൽ. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പരിശീലനങ്ങളിൽ ആയിരങ്ങളാണു പങ്കെടുക്കുന്നത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതലാളുകൾ പങ്കെടുക്കുന്ന യോഗദിനാചരണം ചൈനയിലായിരിക്കും.
മുഖ്യ ചടങ്ങ് നാളെ ചൈന വന്മതിലിലാണ് നടക്കുന്നത്. ജൂൺ 21 രാജ്യാന്തര യോഗാദിനമാക്കാൻ 2015ൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ നടത്തിയ നീക്കം ചൈനയും പിന്തുണച്ചിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടം മുൻകയ്യെടുത്തു ചൈനയിൽ നൂറുകണക്കിനു യോഗ പരിശീലനകേന്ദ്രങ്ങളടങ്ങിയത്.
ഇന്ത്യക്കു പുറത്ത് ആദ്യമായി യോഗ കോളജ് തുടങ്ങിയതു ഇന്ത്യ-ചൈന സംയുക്ത സംരംഭമായി ചൈനയിലെ കുന്മിങ്ങിലാണ്. വാഷിങ്ടനിൽ ചരിത്രപ്രസിദ്ധമായ നാഷനൽ മാളിൽ നടന്ന യോഗാപരിശീലനത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. സിംഗപ്പൂരിൽ ഇന്നലെ നടന്ന യോഗാദിനാചരണത്തിൽ എണ്ണായിരം പേർ പങ്കെടുത്തു.