മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി യോഗ ക്ലാസുകൾ ആരംഭിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള , സമാജം ജനറൽസെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന, വനിതൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇത്തരത്തിലുള്ള അവസരങ്ങൾ ബഹറിനിൽ താമസിക്കുന്ന എല്ലാ സ്ത്രീകളും വിനിയോഗിക്കണമെന്ന് സമാജം വനിതാ വേദി പ്രസിഡന്റ്  മോഹിനി തോമസ്, ജനറൽസെക്രട്ടറി  ബിജി ശിവ എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ് 39804013 സ്പോർട്സ് & വെൽഫെയർ സെക്രട്ടറി ഷീജ പ്രദീപ് 39734864 എന്നിവരെ വിളിക്കാവുന്നതാണ്