അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിൽ അമൃതയോഗയുടെ മുപ്പതാംവാർഷികാ ഘോഷവും അന്താരാഷ്ട്ര യോഗ ദിനാചരനവും നടന്നു1987ൽ ആണ് ആശ്രമത്തിൽ അമൃതയോഗയ്ക്ക് തുടക്കം കുറിച്ചത്. അമ്മയുടെനിർദ്ദേശാനുസരണം, പുരാതനമായ യോഗാഭ്യാസമുറകളെ ആധുനിക കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിച്ചതാണ് അമൃതയോഗ ശാരീരികവും മാനസികവുമായ രോഗമുക്തിക്കൊപ്പം,സമഗ്രമായ സ്വാസ്ഥ്യവും ലക്ഷ്യം വെക്കുന്നതാണ് അമൃതയോഗ പദ്ധതി.

ഭാരതം, അമേരിക്ക,യൂറോപ്പ്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമൃതയോഗ അദ്ധ്യാപകർസൗജന്യ യോഗപരിശീലനം നൽകി വരുന്നു.ചടങ്ങുകൾക്ക് രാവിലെ ഏഴ് മണിക്ക് മഠത്തിലെ പ്രധാന വേദിയിൽ തുടക്കമായി. സ്വാമിതുരീയാമൃതാനന്ദ പുരി, സ്വാമി ജ്ഞാനാമൃതാനന്ദ പുരി എന്നിവർ ചേർന്ന് ഭദ്രദീപംതെളിയിച്ചു.

കരുനാഗപ്പള്ളി എം എൽ എ ആർ രാമചന്ദ്രൻ ചടങ്ങുകൾ ഉദ്ഘാടനംചെയ്തു. അർദ്ധ സൈന്നിക വിഭാഗം അസിസ്റ്റന്റ് കമാന്റന്റ് രാജേന്ദ്ര കുമാർ ചടങ്ങിൽസംസാരിച്ചു. യോഗ പരിശീലകൻ കൂടിയായ ബ്രഹ്മചാരി ഗുരുദാസ് ചൈതന്യയുടെനേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത്.അമൃത സർവകലാശാലാ വിദ്യാർത്ഥികളും, അർധ സൈന്നികരും, പൊലീസ്ഉ ദ്യോഗസ്ഥരും, വിദേശികളുമടക്കം നൂറു കണക്കിനാളുകൾ യോഗ പരിശീലനത്തിൽ പങ്കു കൊണ്ടു.