- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ അന്താരാഷ്ട്രാ യോഗാദിനാചരണം നടത്തി
കൊച്ചി: ആദ്യ അന്താരാഷ്ട്രാ യോഗാദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുന്നതിനായി അന്താരാഷ്ട്രാ യോഗാദിനാചരണം നടത്തി. ജൂൺ 21 അന്താരാഷ്ട്രായോഗാദിനമായി പ്ര്യാപിച്ചതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്
കൊച്ചി: ആദ്യ അന്താരാഷ്ട്രാ യോഗാദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുന്നതിനായി അന്താരാഷ്ട്രാ യോഗാദിനാചരണം നടത്തി. ജൂൺ 21 അന്താരാഷ്ട്രായോഗാദിനമായി പ്ര്യാപിച്ചതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോധിക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ബ്രഹ്മചാരിണി രഹ്ന ഭദ്രദീപം കൊളുത്തി പൂജ നിർവഹിച്ചു.
അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, വൈസ് പ്രിൻസിപ്പലും ന്യുറോവിഭാഗം മേധാവിയുമായ ഡോ. ആനന്ദ്കുമാർ, വിവേകാനന്ദ യോഗ കേന്ദ്ര ജോയിന്റ് സെക്രട്ടറി ഡോ. രാജീവ് ആർ വാരിയർ എന്നിവർ സംയുകതമായി ഉൽഘാടനം നിർവ്വഹിച്ചു.
യോഗയിൽ 'പ്രാണായാമ'ത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വൈസ് പ്രിൻസിപ്പലും ന്യൂറോവിഭാഗം മേധാവിയുമായ ഡോ. ആനന്ദ്കുമാർ വിശദീകരിച്ചു. തലയും ഹ്യദയവും, ശ്വാസകോസവും പ്രാണായാമവുമായി എങ്ങനെ ബന്ധപ്പെ ട്ടിരിക്കുന്നു എന്നും, യോഗാശാത്രത്തെ ഉൾക്കൊണ്ടു പഠിക്കേണ്ടതു പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു
യോഗയ്ക്കു മുമ്പില്ലാത്തവിധത്തിലുള്ള പ്രാധാന്യമാണൂള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യയിൽ നാം വളരെയധികം മുമ്പിലാണെങ്കിലും സമാധാനത്തിനും ഐക്യത്തിനും കുറവില്ല. അതുകൊണ്ട് യോഗശാസ്ത്രത്തെ നമ്മുടെ ഭാഗമാക്കി നമ്മുടെ ഉള്ളിൽ അവബോധം വളർത്തിയെടുക്കുന്നത് പ്രധാനപ്പെട്ടതാണെന്നു അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ പറഞ്ഞു.
മഹർഷി പതഞ്ജലിയുടെ അഷ്ടാംഗ യോഗയെക്കുറിച്ച് വിവേകാനന്ദ യോഗ കേന്ദ്ര ജോയിന്റ് സെക്രട്ടറി ഡോ. രാജീവ് ആർ വാരിയർ വിശദീകരിച്ചു. ശ്വാസത്തെ ദീർഘനേരം പിടിച്ചുകൊണ്ട് ഏതെങ്കിലും വിധത്തിൽ സർക്കസ് ചെയ്തുകൊണ്ട് ശരീരത്തെപിടിച്ചു നിർത്തുന്ന ഒന്നല്ല യോഗ. കർമ്മ നിപുണത, സമത്വ ബോധം, ചിത്തവ്യത്തി നിരോധനം എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടു ചെയ്യുന്ന സമഗ്രമായ ഒന്നാണ് യോഗ. സാർവ്വ ലൗകികമായി ആർക്കും ചെയ്യാവുന്നതാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു.
യോഗ പരിശീലകൻ രമേഷ് ബാബുവിന്റെ നേത്യത്വത്തിൽ അമ്യതയിലെ മെഡിക്കൽ വിദ്യർത്ഥികളും, ജീവനക്കാരും യോഗാഭ്യാസം നടത്തി. അന്താരാഷ്ട്ര യോഗയുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അതുല്യ ബാലഗോപാൽ, മീനു സി നായർ, ചാത്സി ജോർജ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇടപ്പള്ളി അമ്യത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സൂര്യനമസ്‌ക്കാരം യോഗ പരിപാടി അവതരിപ്പിച്ചു.