സിംഗപ്പൂർ: അന്താരാഷ്ട്ര യോഗാദിനം സിംഗപ്പൂർ തല സമാപനം യുഹ്വാ കമ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിവേകാനന്ദ സേവാ സംഘത്തിന്റെ കേരള തമിഴ്‌നാട് ഘടകങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സിങ്കപ്പൂർ യുവജന സാംസ്‌കാരികമന്ത്രി ഗ്രെയ്‌സ് ഫൂ, ഭാരത ഹൈക്കമ്മീഷ്ണർ വിജയ് ടാക്കൂർ സിങ് തുടങ്ങിയവർ ആശംസകളർപ്പിച്ചു

ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വന്ദേവിവേകാനന്ദം യോഗാനൃത്തം പ്രശസ്ത നൃത്താദ്ധ്യാപിക നിഷാ മനോജിന്റെ ശിഷ്യർ അവതരിപ്പിച്ചത് വേറിട്ടൊരു അനുഭവമായി.

ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമുൾക്കൊണ്ട് കഴിഞ്ഞവർഷം അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വിവേകാനന്ദ സേവാ സംഘം ആരംഭിച്ച സൗജന്യ യോഗാപരിശീലന പരിപാടിയിൽ ഭാരതീയരെക്കൂടാതെ നിരവധി സിങ്കപ്പൂരിയൻസും മലേഷ്യൻസും പങ്കെടുത്തു വരുന്നു.