ഡാളസ്: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷങ്ങളോടെ രണ്ടാമത് ഇന്റർ നാഷണൽ യോഗ ഡേ ടെക്‌സസിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നു.

സാനന്റോണിയെ (ജൂൺ 18) ഡാളസ് (ജൂൺ 19), ഡൗൺ ടൗൺ ഹൂസ്റ്റൺ (ജൂൺ 21), നാസാ ഹൂസ്റ്റൺ (ജൂൺ 26) ഓസ്റ്റിൻ (ജൂലൈ 30)

ജൂൺ 19നു (ഞായർ) ഇർവിങ് മഹാത്മാ ഗാന്ധി മെമോറിയൽ പ്ലാസായിലാണ് ആഘോഷങ്ങൾ. മഹാത്മാഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്‌സസ് ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുക.

ഇന്ത്യൻ പ്രധാനമന്ത്രി 2014 സെപ്റ്റംബർ 27നു യുഎൻ അസംബ്ലിയിൽ നടത്തിയ അഭ്യർത്ഥനയെ മാനിച്ചു യുണൈറ്റഡ് നാഷണൽ ജനറൽ അസംബ്ലി 2014 ഡിസംബറിലാണ് ഇന്റർ നാഷണൽ യോഗാ ദിനമായി ജൂൺ 21 പ്രഖ്യാപിച്ചത്.

ശാരീരികവും മാനസികവും ആത്മീകവുമായ അച്ചടക്കം പാലിക്കുന്നതിന് യോഗ പരിശീലനം അനിവാര്യമാണെന്ന് തിരിച്ചറിവിനെ തുടർന്നു ഇന്ത്യൻ പ്രധാനമന്ത്രി യോഗക്ക് അമിത പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

യോഗാ പരിശീലനം നിർബന്ധമാക്കുന്നതിനെതിരെ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സൺ ലൊ ബോർഡ് പ്രതിഷേധിച്ചിരുന്നു. യോഗയുടെ ഭാഗമായി നടത്തുന്ന സൂര്യ നമസ്‌കാരത്തിനിടയിൽ ശ്ലോകങ്ങൾ ഉരുവിടുന്നതിനു പകരം മുസ്‌ലിം മതവിശ്വാസികൾക്കു അള്ള എന്ന നാമം ഉരുവിടാവുന്നതാണെന്നു കേന്ദ്ര മന്ത്രി ശ്രീപദ് നായക്ക് നിർദ്ദേശം നൽകിയിരുന്നു.

വിവരങ്ങൾക്ക്: പ്രസാദ് തോട്ടക്കൂറ 8173004747