- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രൂപ സ്ത്രീധനം വാങ്ങി മാതൃകകാട്ടി യോഗേശ്വർ ദത്ത്; സ്ത്രീധനമരണങ്ങൾ പതിവായ ഹരിയാനക്കാർക്ക് പുതിയ പാഠം നൽകി ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ്
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളും കൊലപാതകങ്ങലും ദുരഭിമാനക്കൊലകളും കേട്ടുപരിചയിച്ച ഹരിയാണക്കാർക്ക് ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്തിന്റെ തീരുമാനം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കോടികൾ സ്ത്രീധനം വാങ്ങി വിവാഹം നടക്കുന്ന ഹരിയാണയിൽ, യോഗേശ്വർ വാങ്ങിയത് വെറും ഒരുരൂപ. ഒളിമ്പിക് മെഡൽ ജേതാവ് ജീവിതത്തിലും മാതൃകയായിരിക്കണമെന്ന് തെളിയിക്കുകയാണ് ഗുസ്തി താരം ഇതിലൂടെ. ഹരിയാന കോൺഗ്രസ് നേതാവ് ജയ്ഭഗവാൻ ശർമയുടെ മകൾ ശീതളാണ് യോഗേശ്വറിന്റെ ഭാര്യ. ഡൽഹിയിൽവച്ച് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം നടന്നു. സ്വന്തം കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹം നടത്താൻ സ്ത്രീധനമില്ലാതെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കഷ്ടപ്പെടുന്നത് കണ്ടാണ് താൻ വളർന്നതെന്ന് യോഗേശ്വർ പറഞ്ഞു. അതുകൊണ്ടുതന്നെ സ്ത്രീധനം വാങ്ങിലെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ജീവിതത്തിൽ രണ്ട് തീരുമാനങ്ങളാണ് താനെടുത്തിരുന്നതെന്ന് യോഗേശ്വർ പറഞ്ഞു. ഗുസ്തിയിൽ തിളങ്ങുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. മറ്റൊന്ന് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കണമെന്നും. അച്ഛൻ രമേഹർ ദത
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളും കൊലപാതകങ്ങലും ദുരഭിമാനക്കൊലകളും കേട്ടുപരിചയിച്ച ഹരിയാണക്കാർക്ക് ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്തിന്റെ തീരുമാനം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കോടികൾ സ്ത്രീധനം വാങ്ങി വിവാഹം നടക്കുന്ന ഹരിയാണയിൽ, യോഗേശ്വർ വാങ്ങിയത് വെറും ഒരുരൂപ. ഒളിമ്പിക് മെഡൽ ജേതാവ് ജീവിതത്തിലും മാതൃകയായിരിക്കണമെന്ന് തെളിയിക്കുകയാണ് ഗുസ്തി താരം ഇതിലൂടെ.
ഹരിയാന കോൺഗ്രസ് നേതാവ് ജയ്ഭഗവാൻ ശർമയുടെ മകൾ ശീതളാണ് യോഗേശ്വറിന്റെ ഭാര്യ. ഡൽഹിയിൽവച്ച് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം നടന്നു. സ്വന്തം കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹം നടത്താൻ സ്ത്രീധനമില്ലാതെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കഷ്ടപ്പെടുന്നത് കണ്ടാണ് താൻ വളർന്നതെന്ന് യോഗേശ്വർ പറഞ്ഞു. അതുകൊണ്ടുതന്നെ സ്ത്രീധനം വാങ്ങിലെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു.
ജീവിതത്തിൽ രണ്ട് തീരുമാനങ്ങളാണ് താനെടുത്തിരുന്നതെന്ന് യോഗേശ്വർ പറഞ്ഞു. ഗുസ്തിയിൽ തിളങ്ങുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. മറ്റൊന്ന് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കണമെന്നും. അച്ഛൻ രമേഹർ ദത്തും ഗുരു സത്ബീർ സിങ്ങും ജീവിച്ചിരിക്കുമ്പോൾത്തന്നെ രണ്ടാഗ്രങ്ങളും പൂർത്തിയാക്കണമെന്നായിരുന്നു യോഗേശ്വറിന്റെ മോഹം.
ആചാരമെന്ന നിലയ്ക്കാണ് ഒരു സ്ത്രീധനമായി കൈപ്പറ്റുന്നത്. ഇതല്ലാതെ മറ്റൊന്നും വധുവിൽനിന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് യോഗേശ്വറിന്റെ അമ്മ സുശീല ദേവി പറഞ്ഞു. താൻ കാട്ടിക്കൊടുത്ത പാതയിലേക്ക് നാട്ടിലെ മറ്റ് യുവാക്കളും വരണമെന്നാണ് യോഗേശ്വറിന്റെ മോഹം.