- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറപകടത്തിൽ മരിച്ച മഹാനായ താരത്തോടുള്ള ആദര സൂചകമായി വെള്ളിമെഡൽ നിരസിച്ചു യോഗേശ്വർ ദത്ത്; മരുന്നുപരിശോധന നടത്തിയത് റഷ്യൻ താരം മരിച്ചതിനുശേഷം; മെഡൽ നേട്ടത്തേക്കാളേറെ മനുഷ്യത്വത്തിനു വിലകൽപ്പിച്ച് ഇന്ത്യൻ താരം
ന്യൂഡൽഹി: മെഡൽ നേട്ടത്തേക്കാളേറെ മനുഷ്യത്വത്തിനു വില കൽപ്പിച്ച് ഇന്ത്യയുടെ ഗുസ്തിതാരം യോഗേശ്വർ ദത്ത്. കാറപകടത്തിൽ മരിച്ച മഹാനായ താരത്തോടുള്ള ആദരസൂചകമായി വെള്ളിമെഡൽ നിരസിക്കുന്നുവെന്ന് യോഗേശ്വർ ട്വിറ്ററിൽ കുറിച്ചു. റഷ്യൻ താരം ബെസിക് കുഡുഖോവ് മരുന്നടിച്ചതായി കണ്ടുപിടിച്ചത് അദ്ദേഹത്തിന്റെ മരണശേഷമാണ്. ബേസിക് കുഡുഖോവ് മഹാനായ ഗുസ്തി താരമായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താൻ ആ മെഡൽ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വർ ദത്ത് അറിയിച്ചു. വെള്ളിമെഡൽ റഷ്യൻ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വർ ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യൻ താരം 2012ൽ മരുന്നടിച്ചെന്നു തെളിഞ്ഞതിനാൽ വെങ്കലം നേടിയ യോഗേശ്വർ വെള്ളിമെഡലിന് അർഹനാണെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു യോഗേശ്വർ. ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നാലു തവണ ലോകചാംപ്യനായിരുന്നു. 2013ൽ ഒരു കാറപകടത്തിലാണ് കുഡുഖോവ് കൊല്ലപ്പെട്ടത്.
ന്യൂഡൽഹി: മെഡൽ നേട്ടത്തേക്കാളേറെ മനുഷ്യത്വത്തിനു വില കൽപ്പിച്ച് ഇന്ത്യയുടെ ഗുസ്തിതാരം യോഗേശ്വർ ദത്ത്. കാറപകടത്തിൽ മരിച്ച മഹാനായ താരത്തോടുള്ള ആദരസൂചകമായി വെള്ളിമെഡൽ നിരസിക്കുന്നുവെന്ന് യോഗേശ്വർ ട്വിറ്ററിൽ കുറിച്ചു.
റഷ്യൻ താരം ബെസിക് കുഡുഖോവ് മരുന്നടിച്ചതായി കണ്ടുപിടിച്ചത് അദ്ദേഹത്തിന്റെ മരണശേഷമാണ്. ബേസിക് കുഡുഖോവ് മഹാനായ ഗുസ്തി താരമായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താൻ ആ മെഡൽ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വർ ദത്ത് അറിയിച്ചു.
വെള്ളിമെഡൽ റഷ്യൻ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വർ ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യൻ താരം 2012ൽ മരുന്നടിച്ചെന്നു തെളിഞ്ഞതിനാൽ വെങ്കലം നേടിയ യോഗേശ്വർ വെള്ളിമെഡലിന് അർഹനാണെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു യോഗേശ്വർ.
ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നാലു തവണ ലോകചാംപ്യനായിരുന്നു. 2013ൽ ഒരു കാറപകടത്തിലാണ് കുഡുഖോവ് കൊല്ലപ്പെട്ടത്.