ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഐസൊലേഷനിൽ പോയത്.

'എന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരിൽ ചിലരുമായി ഞാൻ സമ്പർക്കത്തിലേർപ്പെട്ടിരുന്നു. മുൻകരുതൽ എന്ന രീതിയിൽ ഞാൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ് ട്വീറ്റ് ചെയ്തു.