- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയ ലഹള ഉണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; സർക്കാർ ചെലവിൽ ജീവിക്കുന്ന ഉപദേശകർ മുഴുവൻ പുറത്ത്; സ്ത്രീസുരക്ഷയ്ക്കും ശുചീകരണത്തിനും പ്രത്യേക പദ്ധതി; എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് യോഗിയുടെ ഗംഭീര തുടക്കം
കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ നെറ്റി ചുളിച്ചവരേറെയാണ്. എന്നാൽ, തികവുറ്റൊരു ഭരണാധികാരിയാണ് താനെന്ന് ഭരണമേറ്റെടുത്തയുടൻ തെളിയിക്കാൻ അദ്ദേഹത്തിനായി. അധികാരമേറ്റ് ആദ്യദിനം തന്നെ ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിടുന്ന പല ഉത്തരവുകളും പുറപ്പെടുവിച്ചുകൊണ്ട് യോഗിയുടെ ഭരണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന പ്രതിജ്ഞയെടുപ്പിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച യോഗി ആരംഭിച്ചത്. സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കാലത്ത് സർക്കാരിനെ ഉപദേശിക്കാനായി വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും നിയമിക്കപ്പെട്ട ഉപദേശകരെയും ചെയർമാന്മാരെയും വൈസ് ചെയർമാന്മാരെയും ഒന്നടങ്കം ഒഴിവാക്കുന്ന ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പുവെച്ചതും. മുൻ സർക്കാരിന്റെ കാലത്ത് ബന്ധുക്കളെയും രാഷ്ട്രീയ നേതാക്കളെയും കുത്തിനിറച്ചുകൊണ്ടാണ് ഇത്തരം ഉപദേശക സമിതികൾ സൃഷ്ടിക്കപ്പെട്ടത്. അവയാണ് യോഗി പിരിച്ചുവിട്ടത്. ലോക് ഭവനിൽ ഉന്നതോദ്യോഗസ്ഥരുമായുള്ള ആദ്യയോഗത്തിൽത്തന

കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ നെറ്റി ചുളിച്ചവരേറെയാണ്. എന്നാൽ, തികവുറ്റൊരു ഭരണാധികാരിയാണ് താനെന്ന് ഭരണമേറ്റെടുത്തയുടൻ തെളിയിക്കാൻ അദ്ദേഹത്തിനായി. അധികാരമേറ്റ് ആദ്യദിനം തന്നെ ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിടുന്ന പല ഉത്തരവുകളും പുറപ്പെടുവിച്ചുകൊണ്ട് യോഗിയുടെ ഭരണം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന പ്രതിജ്ഞയെടുപ്പിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച യോഗി ആരംഭിച്ചത്. സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കാലത്ത് സർക്കാരിനെ ഉപദേശിക്കാനായി വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും നിയമിക്കപ്പെട്ട ഉപദേശകരെയും ചെയർമാന്മാരെയും വൈസ് ചെയർമാന്മാരെയും ഒന്നടങ്കം ഒഴിവാക്കുന്ന ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പുവെച്ചതും.
മുൻ സർക്കാരിന്റെ കാലത്ത് ബന്ധുക്കളെയും രാഷ്ട്രീയ നേതാക്കളെയും കുത്തിനിറച്ചുകൊണ്ടാണ് ഇത്തരം ഉപദേശക സമിതികൾ സൃഷ്ടിക്കപ്പെട്ടത്. അവയാണ് യോഗി പിരിച്ചുവിട്ടത്. ലോക് ഭവനിൽ ഉന്നതോദ്യോഗസ്ഥരുമായുള്ള ആദ്യയോഗത്തിൽത്തന്നെ എല്ലാ പ്രധാന ഉദ്യോഗസ്ഥരോടും അവരുടെ സ്വത്തുവിവരങ്ങൾ 15 ദിവസത്തിനകം വെളിപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരോടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
വർഗീയ ലഹള, സ്ത്രീകൾക്കെതിരായ അതിക്രമം, ഗോവധം എന്നിവ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും യോഗി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ വാഹനങ്ങളിൽനിന്നും ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ യോഗി നിർദ്ദേശിച്ചതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല.
ഉത്തർപ്രദേശിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനാവശ്യമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ദേബശീഷ് പാണ്ഡെയെയും പൊലീസ് മേധാവി ജാവേദ് അഹമ്മദിനെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. വർഗീയ ലഹളകളുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി രാഹുൽ ഭട്‌നഗർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ, തനിക്കൊപ്പം സ്വച്ഛ് ഭാരത് പ്രതിജ്ഞയെടുക്കാൻ എല്ലാവരോടും നിർദ്ദേശിച്ചുകൊണ്ടാണ് യോഗി ഭരണം തുടങ്ങിയത്. ശുചിത്വമുള്ള ഭാരതം മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്നും അതിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നുമുള്ള യോഗിയുടെ വാക്കുകൾ ഉദ്യോഗസ്ഥ പ്രമുഖർ ഏറ്റുചൊല്ലി. ആദ്യമായാണ് ജോലി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യേണ്ടിവരുന്നതെന്നാണ് ഇതേക്കുറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിലൊരാൾ പ്രതികരിച്ചത്.

