- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭാ പുനഃസംഘടനയുമായി ഉത്തർപ്രദേശ് സർക്കാർ; ജിതിൻ പ്രസാദയും യോഗി മന്ത്രിസഭയിൽ; ഏഴു പുതിയ മന്ത്രിമാർ; ബിജെപി സർക്കാരിന്റെ തട്ടിപ്പാണെന്ന് അഖിലേഷ് യാദവ്
ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വീണ്ടും മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. പുതുതായി ഏഴു പേരെ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭ വികസിപ്പിച്ചത്.
മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ, ബഹേദി എംഎൽഎ ചത്രപാൽ ഗംഗ്വാർ, ആഗ്ര എംഎൽസി ധരംവീർ പ്രജാപതി, ഗസ്സിപുർ സദർ എംഎൽഎ സംഗീത ബൽവന്ത് ബിന്ദ്, ഹസ്തിനപുർ എംഎൽഎ ദിനേശ് ഖതീക്, ഒബ്ര എംഎൽഎ സഞ്ജീവ് കുമാർ, ബൽറാംപുർ സദർ എംഎൽഎ പൽതു റാം എന്നിവരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
ഞായറാഴ്ച, രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ സാന്നിധ്യത്തിൽ ഇവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 2017 മാർച്ച് 19ന് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനുശേഷം ഇതു മൂന്നാം തവണയാണ് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്.
മന്ത്രിസഭാ വികസനത്തിനു പിന്നാലെ വിമർശനവുമായി സമാജ്വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി. ബിജെപി സർക്കാരിന്റെ മന്ത്രിസഭാ വികസനം തട്ടിപ്പാണാണെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂസ് ഡെസ്ക്