- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.പിയിൽ 22 മന്ത്രിമാർക്കെതിരെ ക്രിമിനൽ കേസ്; ഭൂരിപക്ഷത്തിനുമെതിരെ ഗുരുതര കുറ്റങ്ങൾ
ലഖ്നോ: യു.പിയിൽ 22 മന്ത്രിമാർക്കെിരെ ക്രിമിനൽ കേസ്. ഇതിൽ ഭൂരിപക്ഷം പേർക്കുമെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് അവകാശ സംഘടന എ.ഡി.ആറാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 45 മന്ത്രിമാരുടെ വിവരങ്ങൾ പരിശോധിച്ചതിൽ 22 പേർക്കെതിരെയാണ് കേസുള്ളത്.
മന്ത്രിമാരിൽ 49 ശതമാനം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ 44 ശതമാനം പേർക്കെതിരെ ഗുരുതര കുറ്റകൃത്യമാണ് നിലവിലുള്ളത്. മന്ത്രിമാരിൽ 87 ശതമാനം കോടിപതികളാണ്. ഒമ്പത് കോടിയാണ് യു.പി മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി ആസ്തി.
മായങ്കേശ്വർ ശരൺ സിങാണ് ആസ്തിയിൽ ഒന്നാമത്. 58.07 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. എംഎൽ.സിയയ ധർമ്മവീർ സിങ്ങിനാണ് ഏറ്റവും കുറവ് സ്വത്തുള്ളത്. 42.91 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ
Next Story