- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാം; ഉച്ചയൂണിനും അത്താഴത്തിനും അഞ്ചു രൂപ; ആരും ഇനി യുപിയിൽ പട്ടിണി കിടക്കേണ്ടി വരില്ല; ജയലളിതയുടെ 'അമ്മ' മോഡൽ ഭക്ഷണശാലകളുമായി യോഗി ആദിത്യനാഥും
ലക്‌നൗ: തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായരിക്കെ നടപ്പാക്കിയ ജനപ്രയി മോഡൽ 'അമ്മ ഹോട്ടൽ' ഉത്തർപ്രദേശിലും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തമിഴ്‌നാട്ടിലെ വിപ്ലവ മാതൃക യുപിയിലേക്കും പറിച്ചു നടുന്നത്. പുതിയ ഹോട്ടലിലൂടെ അഞ്ചു രൂപയ്ക്ക് ഉത്തർപ്രദേശിൽ ഊണ് കിട്ടും. സംസ്ഥാനത്തുടനീളമുള്ള അന്നപൂർണ ഭോജനാലയം വഴിയാണ് പാവങ്ങൾക്കു അഞ്ചു രൂപയ്ക്കു ഊണ് പദ്ധതി നടപ്പാക്കുന്നത്. യുപിയിൽ ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതിയെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മൂന്നു രൂപയ്ക്ക് ഇവിടെ പ്രഭാതഭക്ഷണം കഴിക്കാം. ഉച്ചയൂണിനും അത്താഴത്തിനും അഞ്ചു രൂപയാണ്. ചോറ്, റൊട്ടി, പരിപ്പുകറി, പച്ചക്കറി തുടങ്ങിയവയാണ് ഉച്ചയ്ക്കും രാത്രിയിലും വിളമ്പുക. യോഗി സർക്കാർ അധികാരമേറ്റ ഉടനെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. ആദ്യഘട്ടച്ചിൽ 200 അന്നപൂർണ ഭോജനാലയങ്ങളാണ് പ്രവർത്തിക്കുക. പാവങ്ങൾക്കായിരിക്കും മുൻഗണന. ഇടയ്ക്കിടെ ഭോജനാലയങ്ങളിൽ പരിശോധനകളും നടക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഓരോരുത്തർക്കും ആവശ്യത്തിനുള്ള ഭക്ഷണം ഇവിടെ നിന്

ലക്‌നൗ: തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായരിക്കെ നടപ്പാക്കിയ ജനപ്രയി മോഡൽ 'അമ്മ ഹോട്ടൽ' ഉത്തർപ്രദേശിലും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തമിഴ്‌നാട്ടിലെ വിപ്ലവ മാതൃക യുപിയിലേക്കും പറിച്ചു നടുന്നത്.
പുതിയ ഹോട്ടലിലൂടെ അഞ്ചു രൂപയ്ക്ക് ഉത്തർപ്രദേശിൽ ഊണ് കിട്ടും. സംസ്ഥാനത്തുടനീളമുള്ള അന്നപൂർണ ഭോജനാലയം വഴിയാണ് പാവങ്ങൾക്കു അഞ്ചു രൂപയ്ക്കു ഊണ് പദ്ധതി നടപ്പാക്കുന്നത്. യുപിയിൽ ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതിയെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മൂന്നു രൂപയ്ക്ക് ഇവിടെ പ്രഭാതഭക്ഷണം കഴിക്കാം. ഉച്ചയൂണിനും അത്താഴത്തിനും അഞ്ചു രൂപയാണ്. ചോറ്, റൊട്ടി, പരിപ്പുകറി, പച്ചക്കറി തുടങ്ങിയവയാണ് ഉച്ചയ്ക്കും രാത്രിയിലും വിളമ്പുക. യോഗി സർക്കാർ അധികാരമേറ്റ ഉടനെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. ആദ്യഘട്ടച്ചിൽ 200 അന്നപൂർണ ഭോജനാലയങ്ങളാണ് പ്രവർത്തിക്കുക. പാവങ്ങൾക്കായിരിക്കും മുൻഗണന. ഇടയ്ക്കിടെ ഭോജനാലയങ്ങളിൽ പരിശോധനകളും നടക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഓരോരുത്തർക്കും ആവശ്യത്തിനുള്ള ഭക്ഷണം ഇവിടെ നിന്നും കഴിക്കാം. ഏതാനും ആഴ്ചകൾക്കുള്ളിൽ ഔദ്യോഗികമായി അന്നപൂർണ ഭോജനാലയങ്ങൾ പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ 200 ഭോജന ശാലകളാണ് തുടങ്ങുന്നത്. പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. തൊഴിൽ വകുപ്പായിരിക്കും ഇവ സ്ഥാപിക്കുക. നടത്തിപ്പ് ചുമതല സന്നദ്ധ സംഘടനകളെ ഏൽപ്പിക്കും. കഴിഞ്ഞ മാർച്ചിൽ അധികാരം ഏറ്റയുടൻ തന്നെ ഈ പദ്ധതിയെക്കുറിച്ച് യോഗി സർക്കാർ ആലോചിച്ചിരുന്നു.
നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നും നേപ്പാളിൽ നിന്നുമുള്ളവരാണ് ലക്‌നൗവിലെ തൊഴിലാളികളിൽ ഏറെയും. ഇവരിൽ എറെയും കഴിയുന്നത് റോഡ് വക്കുകളിലാണ്. ഇവർക്ക് ഏറെ ഗുണകരമാകും പദ്ധതി.

