വില്ലനായും കോമഡി നടനായും വേഷങ്ങൾ ചെയ്ത് പോന്ന യോഗിബാബുവിന് മുൻ നിരയിലേക്ക് എത്താൻ അവസരം നൽകിയ നായികയാണ് നയൻതാര. കൊളമാവ് കോകിലയിൽ നയൻതാരയുടെ കാമുകനായി തകർത്ത് അഭിനയിച്ച താരത്തിന് എവിടെയും അഭിനന്ദന പ്രവാഹം ആണ്. എന്നാൽ ഇതിന് മുമ്പ് തനിക്ക് മറ്റൊരു നടിയിൽ നിന്ന് അപമാനം ഉണ്ടായിട്ടുണ്ടെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ യോഗി പറയുകയുണ്ടായി.

ഒരു കോമഡി സീനിൽ നായിക തന്നെ കെട്ടിപ്പിടിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ, സംവിധായകൻ കേണപേക്ഷിച്ചിട്ടും തന്നെ കെട്ടിപ്പിടിക്കാൻ നായിക തയാറായില്ലെന്നും യോഗി പറയുന്നു. അവർ ഇതുപറഞ്ഞ് സെറ്റിൽ വലിയ ബഹളം തന്നെ ഉണ്ടാക്കി. എല്ലാവരുടെയും മുന്നിൽ ഞാൻ തലകുനിച്ച് നിന്നെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, നടിയുടെ പേര് പറയാൻ യോഗി ബാബു കൂട്ടാക്കിയില്ല. അതേസമയം നയൻതാരയ്ക്ക് ഒപ്പം അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്നും ഓരോ സീനിലും അവർ തന്നെ സഹായിച്ചിട്ടേയുള്ളുവെന്നും യോഗി ബാബു പറഞ്ഞു. നയൻതാരയുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അവരോട് ശരിക്കും പ്രണയം തോന്നിപ്പോയെന്നും യോഗി പറഞ്ഞു.