- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൗ ജിഹാദ് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; ഓപ്പറേഷൻ ശക്തിയുമായി യോഗി സർക്കാർ; തുടച്ച് നീക്കുമെന്ന് താക്കീത്
ലവ് ജിഹാദ് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ജോൻപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു യോഗിയുടെ മുന്നറിയിപ്പ്. ലൗ ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടക്കണമെന്നും അത് ചെയ്യാൻ പാടില്ല. അംഗീകരിക്കരുതെന്നും യോഗി പറഞ്ഞു.
ലൗജിഹാദ് അവസാനിപ്പിക്കാനുള്ള കടുത്ത നടപടികളിലാണ് സർക്കാർ എന്ന് കഴിഞ്ഞ ദിവസത്തെ അലഹബാദ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി യോഗി വ്യക്തമാക്കി.
വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതി വിധി.സ്വന്തം വ്യക്തിത്വം മറച്ച് വച്ച് സഹോദരിമാരെ അപമാനിക്കുന്നവർക്കുള്ള അവസാന മുന്നറിയിപ്പാണിതെന്നും വഴി മാറി നടന്നില്ലെങ്കിൽ ഒടുവിലത്തെ യാത്രയ്ക്ക് തയ്യാറാവുക എന്നും യോഗി കൂട്ടിച്ചേർത്തു. സർക്കാർ ഓപ്പറേഷൻ ശക്തി നടപ്പിലാക്കുമെന്നും യോഗി പറഞ്ഞു.
മറുനാടന് ഡെസ്ക്