മിസോറി (ഹൂസ്റ്റൺ): നത്തേക്ക് ഡിസംബർ 8 നു നടന്ന റൺ ഓഫ് മത്സരത്തിൽ യൊലാൻണ്ട ഫോർഡിന് ചരിത്രവിജയം. 1994 മുതൽ മേയർ പദവിയിലായിരുന്ന അലൻ ഓവനെ പരാജയപ്പെടുത്തി പോൾ ചെയ്ത വോട്ടുകളിൽ 52 ശതമാനം നേടിയാണ് യൊലാൻണ്ട വിജയിച്ചത്. മിസോറി സിറ്റിയിൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജയും വനിതയുമാണ്

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനാകാതിരുന്നതാണ് റൺ ഓഫ് തിരഞ്ഞെടുപ്പ് നടന്നത്.

മിസോറി സിറ്റിയിൽ ജനിച്ചു വളർന്ന യൊലാൻണ്ട കഴിഞ്ഞ അഞ്ചു വർഷമായി സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിറ്റിയുടെ വികസനം, പൗരന്മാരുടെ സുരക്ഷ, വരുമാനം വർധിപ്പിക്കൽ തുടങ്ങിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മുന്നോട്ടു വച്ച യൊലാൻണ്ടയെ, ഭരണമാറ്റം ആഗ്രഹിച്ച വോട്ടർമാർ കൂടി പിന്തുണച്ചപ്പോൾ വിജയം അനായാസമായി. അർബൻ പ്ലാനിങ് മാനേജരായ നിയുക്ത മേയറുടെ സത്യപ്രതിജ്ഞ ഡിസംബർ 17 നു നടക്കും.

മിസോറി കൗൺസിലറായി ക്രിസ് പ്രിസ്റ്റൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 24 വർഷമായി മേയറായി തുടർന്നിരുന്ന അലൻ ഓവർ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൊലാൻണ്ടയെ അഭിനന്ദിച്ചു. പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി അലൻ അറിയിച്ചു.