- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ വാർഷിക കൺവൻഷൻ യോങ്കേഴ്സിൽ
ന്യൂയോർക്ക്: ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ 27-മത് വാർഷിക കൺവൻഷൻ മെയ് 26 വെള്ളി മുതൽ 28 ഞായർ വരെ ന്യൂയോർക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ട്രെയ്ഡ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ( 183, Palmer road, Yonkers, NY 10701) ഓഡിറ്റോറിയത്തിൽ നടക്കും. റീജിയൻ പ്രസിഡന്റ് റവ. എ.എം. വർഗീസ് ആത്മീയ സമ്മേളനം ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 6 ന് പൊതുയോഗം ആരംഭിക്കും. അനുഗ്രഹീത സുവിശേഷ പ്രഭാഷകരായ ഡോ. മാർക്ക് എൽ. വില്യംസ്, റവ. റെജി ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. 28 ന് ഞായറാഴ്ച രാവിലെ 9 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയ്ക്കും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്കും പ്രസിഡന്റ് റവ. എ.എം.വർഗീസും റീജിയനിലെ മറ്റ് ദൈവദാസന്മാരും കാർമ്മികത്വം വഹിക്കും. വിവിധ ഭാഷകളിൽ ശ്രുതിമധുരമായ ആത്മീയ ഗാനങ്ങൾ ദൈവസഭ ക്വയർ ആലപിക്കും. റീജിയൻ ഭാരവാഹികളായ പാസ്റ്റർ എ.എം. വർഗീസ്, പാസ്റ്റർ സി.ഡി. ഏബ്രഹാം, പാസ്റ്റർ റെജി.പി.ചെറിയാൻ, ബ്രദർ ജോളി തോമസ്, ബ്രദർ ബിനു ജോർജ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങ
ന്യൂയോർക്ക്: ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ 27-മത് വാർഷിക കൺവൻഷൻ മെയ് 26 വെള്ളി മുതൽ 28 ഞായർ വരെ ന്യൂയോർക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ട്രെയ്ഡ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ( 183, Palmer road, Yonkers, NY 10701) ഓഡിറ്റോറിയത്തിൽ നടക്കും.
റീജിയൻ പ്രസിഡന്റ് റവ. എ.എം. വർഗീസ് ആത്മീയ സമ്മേളനം ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 6 ന് പൊതുയോഗം ആരംഭിക്കും.
അനുഗ്രഹീത സുവിശേഷ പ്രഭാഷകരായ ഡോ. മാർക്ക് എൽ. വില്യംസ്, റവ. റെജി ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. 28 ന് ഞായറാഴ്ച രാവിലെ 9 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയ്ക്കും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്കും പ്രസിഡന്റ് റവ. എ.എം.വർഗീസും റീജിയനിലെ മറ്റ് ദൈവദാസന്മാരും കാർമ്മികത്വം വഹിക്കും.
വിവിധ ഭാഷകളിൽ ശ്രുതിമധുരമായ ആത്മീയ ഗാനങ്ങൾ ദൈവസഭ ക്വയർ ആലപിക്കും. റീജിയൻ ഭാരവാഹികളായ പാസ്റ്റർ എ.എം. വർഗീസ്, പാസ്റ്റർ സി.ഡി. ഏബ്രഹാം, പാസ്റ്റർ റെജി.പി.ചെറിയാൻ, ബ്രദർ ജോളി തോമസ്, ബ്രദർ ബിനു ജോർജ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.nercog.org