- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പൊന്നോണം 20-ന്
ന്യൂജേഴ്‌സി: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം20-ന് ശനിയാഴ്ച സെൻട്രൽ പാർക്ക് ഈവിലുള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയിൽ വച്ച് അരങ്ങേറും. ഉച്ചയ്ക്ക് 12 മണി മുതൽ വിഭവസമൃദ്ധമായ ഓണസദ്യ, തുടർന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിക്കും. സാമൂഹിക-സാം
ന്യൂജേഴ്‌സി: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം20-ന് ശനിയാഴ്ച സെൻട്രൽ പാർക്ക് ഈവിലുള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയിൽ വച്ച് അരങ്ങേറും. ഉച്ചയ്ക്ക് 12 മണി മുതൽ വിഭവസമൃദ്ധമായ ഓണസദ്യ, തുടർന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിക്കും. സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ഫോമ പ്രസിഡന്റ് ജോർജ് മാത്യു എന്നിവർ മുഖ്യാതിഥികളായിരിക്കും.
തുടർന്ന് തിരുവാതിരകളി, അമ്മൻകുടംതുള്ളൽ, നാട്യമുദ്ര സ്‌കൂൾ ഓഫ് ഡാൻസ് അണിയിച്ചൊരുക്കുന്ന വിവിധ നൃത്തനൃത്യങ്ങൾ, പ്രശസ്ത കലാകാരൻ കലാഭവൻ ലാലും (ലാൽ അങ്കമാലി) സംഘവും അവതരിപ്പിക്കുന്ന മിമിക്‌സ് ഗാനമേള തുടങ്ങി വിപുലമായ കലാപരിപാടികളാണ് യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഈവർഷത്തെ ഓണാഘോഷം സമ്പന്നമാക്കുവാൻ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് ബിനു ജോസഫും, സെക്രട്ടറി സൻജു കുറുപ്പും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിനു ജോസഫ് (914 400 6140), സൻജു കുറുപ്പ് (203 385 2877), മാത്യു പി. തോമസ് (914 441 8124), പ്രദീപ് നായർ (203 260 1356), ഷോബി ഐസക്ക് (914 318 2710). സൻജു കുറുപ്പ് (സെക്രട്ടറി/പി.ആർ.ഒ) അറിയിച്ചതാണിത്.



