- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജു ശ്രീധർ നായകനാകുന്ന 'യൂദാസിന്റെ ളോഹ'യുടെ ടീസർ പുറത്തിറക്കി സംവിധായകൻ അരുൺ ഗോപി; ആകാംക്ഷയും സസ്പെൻസും നിറച്ചെത്തിയ ടീസർ കാണാം
ഷാജു ശ്രീധറിനെ നായകനാക്കി നവാഗതരായ ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേർന്ന് സംവിധാനം ചെയ്ത ത്രില്ലർ ഷോട്ട് ഫിലിം 'യൂദാസിന്റെ ളോഹ'യുടെ ടീസർ റിലീസ് ചെയ്തു. ദിലീപ് നായകനായ രാമലീല , പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഗോപിയാണ് ഫേസ്‌ബുക്ക് പേജിലൂടെ 'ടീസർ ' ലോഞ്ച് ചെയ്തത്.മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് ഉമേഷ് കൃഷ്ണനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഗോകുൽ സുരേഷ് നായകനായ 'പപ്പു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഉമേഷ് കൃഷ്ണൻ. ഷാജു ശ്രീധറിനെ കൂടാതെ രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാർ, ശരത് കുമാർ, എന്നിവരും അഭിനയിച്ചിരിക്കുന്നു. സതീഷ് കുറുപ്പിന്റെ അസോസിയേറ്റ് ആയ നവീൻ ചെമ്പൊടിയാണ് ഛായാഗ്രഹണം. എഡിറ്റിങ് സുഹാസ് രാജേന്ദ്രൻ, സംഗീതം മിഥുൻ മുരളി . ചിത്രത്തിലെ വെസ്റ്റേൺ ഗാനത്തിന്റെ വരികളെഴിതിയിരിക്കുന്നതും ഉമേഷ് കൃഷ്ണനാണ്. ആർട്ട് ബിജു മേനോൻ, എക്സിക്യൂട്ടീവ് പ്രെഡ്യൂസർ പ്രദീ
ഷാജു ശ്രീധറിനെ നായകനാക്കി നവാഗതരായ ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേർന്ന് സംവിധാനം ചെയ്ത ത്രില്ലർ ഷോട്ട് ഫിലിം 'യൂദാസിന്റെ ളോഹ'യുടെ ടീസർ റിലീസ് ചെയ്തു. ദിലീപ് നായകനായ രാമലീല , പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഗോപിയാണ് ഫേസ്‌ബുക്ക് പേജിലൂടെ 'ടീസർ ' ലോഞ്ച് ചെയ്തത്.മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് ഉമേഷ് കൃഷ്ണനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഗോകുൽ സുരേഷ് നായകനായ 'പപ്പു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഉമേഷ് കൃഷ്ണൻ. ഷാജു ശ്രീധറിനെ കൂടാതെ രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാർ, ശരത് കുമാർ, എന്നിവരും അഭിനയിച്ചിരിക്കുന്നു.
സതീഷ് കുറുപ്പിന്റെ അസോസിയേറ്റ് ആയ നവീൻ ചെമ്പൊടിയാണ് ഛായാഗ്രഹണം. എഡിറ്റിങ് സുഹാസ് രാജേന്ദ്രൻ, സംഗീതം മിഥുൻ മുരളി . ചിത്രത്തിലെ വെസ്റ്റേൺ ഗാനത്തിന്റെ വരികളെഴിതിയിരിക്കുന്നതും ഉമേഷ് കൃഷ്ണനാണ്. ആർട്ട് ബിജു മേനോൻ, എക്സിക്യൂട്ടീവ് പ്രെഡ്യൂസർ പ്രദീഷ് ഊറ്റക്കുഴിയിൽ, പ്രൊജക്ട് മാനേജേഴ്സ് അനന്ദൻ സി.വി, നിതിൻ മോഹൻ ,അസോസിയേറ്റ് ഡയറക്ടർ സതീഷ് മോഹൻ, അസിസ്റ്റന്റ് ഡയറക്ടർ മിഥുൻ എം. എസ്, രാജു , സ്റ്റിൽ ക്ലിന്റ് ബേബി ജേക്കബ്.