- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൃദ്ധിയുടെ നിറവിൽ യോർക്ക് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
യോർക്ക്: സമൃദ്ധിയുടെ നിറവിൽ യോർക്ക് മലയാളി അസോസിയേഷൻ പതിനൊന്നാമത് ഓണം അത്യാർഭാടപൂർവം ആഘോഷിച്ചു. സെറ്റുസാരിയുടുത്ത മലയാളി മങ്കമാർ താലപ്പൊലിയുമായി മാവേലിയെ എതിരേറ്റതോടു കൂടി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മാവേലിയായി എത്തിയ ഫിലിപ്പ് കിഴക്കേൽ എല്ലാവരേയും അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. യോർക്ക് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡിനു ഏബ്രഹാം എല്ലാവർക്കും സ്വാഗതം പറഞ്ഞു. നാടൻ കലാപരിപാടികളും അത്തപ്പൂത്തക്കളവും തിരുവാതിരയും ഓണസദ്യും ഒക്കെയായി കൊണ്ടാടിയ ഓണം എക്കാലത്തേയും യോർക്ക് മലയാളികളുടെ ഒരുമയും പെരുമയും വിളിച്ചോതുന്ന ആഘോഷമായി മാറി. രാവിലെ പത്തിന് ആരംഭിച്ച ആഘോഷപരിപാടികൾ വൈകുന്നേരം അഞ്ചു വരെ നീണ്ടു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കായിക മത്സരത്തിന്റെ സമ്മാനദാനവും ചടങ്ങിൽ വച്ച് നടത്തി. കൗമാരക്കാരായ കുട്ടികൾ നേതൃത്വം ഏറ്റെടുത്തു നടത്തിയ കലാപരിപാടികൾ അത്യധികം നിലവാരം പുലർത്തുന്നവയായിരുന്നു. അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ മോദി തോമസും ബാബു ജേക്കബ
യോർക്ക്: സമൃദ്ധിയുടെ നിറവിൽ യോർക്ക് മലയാളി അസോസിയേഷൻ പതിനൊന്നാമത് ഓണം അത്യാർഭാടപൂർവം ആഘോഷിച്ചു. സെറ്റുസാരിയുടുത്ത മലയാളി മങ്കമാർ താലപ്പൊലിയുമായി മാവേലിയെ എതിരേറ്റതോടു കൂടി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
മാവേലിയായി എത്തിയ ഫിലിപ്പ് കിഴക്കേൽ എല്ലാവരേയും അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. യോർക്ക് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡിനു ഏബ്രഹാം എല്ലാവർക്കും സ്വാഗതം പറഞ്ഞു. നാടൻ കലാപരിപാടികളും അത്തപ്പൂത്തക്കളവും തിരുവാതിരയും ഓണസദ്യും ഒക്കെയായി കൊണ്ടാടിയ ഓണം എക്കാലത്തേയും യോർക്ക് മലയാളികളുടെ ഒരുമയും പെരുമയും വിളിച്ചോതുന്ന ആഘോഷമായി മാറി. രാവിലെ പത്തിന് ആരംഭിച്ച ആഘോഷപരിപാടികൾ വൈകുന്നേരം അഞ്ചു വരെ നീണ്ടു.
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കായിക മത്സരത്തിന്റെ സമ്മാനദാനവും ചടങ്ങിൽ വച്ച് നടത്തി. കൗമാരക്കാരായ കുട്ടികൾ നേതൃത്വം ഏറ്റെടുത്തു നടത്തിയ കലാപരിപാടികൾ അത്യധികം നിലവാരം പുലർത്തുന്നവയായിരുന്നു. അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ മോദി തോമസും ബാബു ജേക്കബും ലിജോ റെജിമോനും ജിൻസി ജോസഫും പരിപാടികൾക്ക് നേതൃത്വം നൽകി. വൈഎംഎ സെക്രട്ടറി ജെയിക്കോ ജോസ് നന്ദി പറഞ്ഞതോടു കൂടി ആഘോഷപരിപാടികൾ സമാപിച്ചു.