യച്ച മെയിൽ ശരിയായ ആൾക്കു പകരം മറ്റൊരാൾക്കു മാറിപ്പോയി അബദ്ധം പറ്റിയ എത്രയോ പേർ നമുക്കിടയിലുണ്ട്. അയച്ചു കഴിഞ്ഞയുടൻ സെന്റ് മെയിൽ നോക്കുമ്പോഴാകും പറ്റിയ അബദ്ധം മനസിലാകുക. ഇത്തരത്തിൽ അയക്കുന്ന മെയിൽ വിപരീതഫലമാകും നൽകുന്നത്.

ഇനി എന്തായാലും ഈ അബദ്ധം പറ്റാതിരിക്കുമെന്ന് പ്രതീക്ഷിക്കാം. അയച്ച മെയിൽ മറുതലയ്ക്കൽ കിട്ടുംമുമ്പ് തിരിച്ചെടുക്കാനുള്ള ജിമെയിൽ സംവിധാനത്തിനു സ്വീകാര്യതയേറുന്നു.

വിലാസം തെറ്റി അയക്കുന്ന മെയിലുകൾ നശിപ്പിക്കാനുള്ള ഓപ്ഷനാണ് ജിമെയിലിനുള്ളത്. സ്വീകർത്താവ് തുറക്കാത്ത മെയിൽ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചുവിളിക്കാൻ ഔട്ട്‌ലുക്ക് എക്സ്‌പ്രസ്സും ഓപ്ഷൻ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിമെയിലും ഈ സംവിധാനം ഒരുക്കിയത്.

ജിമെയിലിന്റെ അൺഡു സെന്റ് ഓപ്ക്ഷൻ ആക്ടീവ് ചെയ്യുന്നത് ഇങ്ങനെയാണ്: ആദ്യം ജിമെയിലിന്റെ സെറ്റിങ്‌സ് പാനലിലേക്ക് പോവുക. അവിടെ പുതിയ ജിമെയിൽ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ലാബ്‌സ് ടാബ് ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾ തേടുന്ന 'അൺഡു സെന്റ് ഓപ്ക്ഷൻ കാണാം. ഇത് എനേബിൾ ചെയ്താൻ പുതിയ സവിശേഷത നിങ്ങളുടെ മെയിലിനോട് കൂട്ടിച്ചേർക്കാനാകും.

സ്വന്തം വിലാസത്തിൽ ഒരു മെയിൽ അയച്ച് പരീക്ഷണം നടത്താം. മെയിൽ സെന്റു ചെയ്തു കഴിയുമ്പോൾ 'അൺഡു സെന്റ്' ഓപ്ക്ഷനും സ്‌ക്രീനിൽ തെളിയും. പുതിയ ഓപ്ഷനിൽ ക്ലിക്കു ചെയ്താൽ അയച്ച മെയിൽ തിരിച്ചുവിളിക്കാൻ കഴിയും.

അൺഡു ഓപ്ഷൻ നിശ്ചിത സമയത്തേക്കു മാത്രമേ സ്‌ക്രീനിൽ തെളിയു. അതിനാൽ വളരെ പെട്ടെന്നു തന്നെ മെസേജ് തിരിച്ചു വിളിക്കണം. മാത്രമല്ല, സെന്റ് മെയിൽ തുറന്നു നോക്കിയാൽ പിന്നെ തിരിച്ചുവിളിക്കാനുള്ള ഓപ്ഷനും അപ്രത്യക്ഷമാകും. സെന്റ് ചെയ്താൽ ഉടൻ തന്നെ തിരിച്ചു വിളിക്കാൻ മാത്രമാണ് ഈ ഓപ്ഷൻ പ്രയോജനപ്പെടുക.

 മാത്രമേ സ്‌ക്രീനിൽ തെളിയു. അതിനാൽ വളരെ പെട്ടെന്നു തന്നെ മെസേജ് തിരിച്ചു വിളിക്കണം. മാത്രമല്ല, സെന്റ് മെയിൽ തുറന്നു നോക്കിയാൽ പിന്നെ തിരിച്ചുവിളിക്കാനുള്ള ഓപ്ഷനും അപ്രത്യക്ഷമാകും. സെന്റ് ചെയ്താൽ ഉടൻ തന്നെ തിരിച്ചു വിളിക്കാൻ മാത്രമാണ് ഈ ഓപ്ഷൻ പ്രയോജനപ്പെടുക.