കൊച്ചി: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവസംരംഭക സമ്മേളനം 'യെസ്' സംസ്ഥാനത്തെ നൂറിലധികം കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

യുവസംഭരകർക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യെസ് 2014 ലേക്ക് യുവാക്കൾ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്താൻ സംഗമത്തിന് കഴിയുമെന്നാണ് ഇവർ കരുതുന്നത്. നാളെ കൊച്ചിയിലാണ് യംഗ് എന്റർപ്രണേഴ്‌സ് സബ്മിറ്റ് നടക്കുന്നത്.

ഭക്ഷ്യസംസ്‌കരണം, ടൂറിസം, ബിസിനസ് ഇന്നവേഷൻ ആൻഡ് ഗ്രീൻ ടെക്‌നോളജീസ്, ആരോഗ്യരക്ഷ, നിർമ്മാണം, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആൻഡ് ഡിജിറ്റൽ മീഡിയ എന്നിവയിൽ പുതിയ ആശയങ്ങൾ കൊണ്ടുവരാനും ഈ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും അവസരമുണ്ടാകും.