- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതാപനും വിഷ്ണുവിനും ബൽറാമിനും ഷാഫിക്കും ഡൽഹിയോട് താൽപ്പര്യമില്ല; വന്നേ പറ്റൂവെന്ന് ഹൈക്കമാണ്ടും; കേരളത്തിലെ യുവ നേതാക്കളെ ഭാരവാഹിയാക്കാൻ ഉറച്ച് രാഹുൽ; കെസി വേണുഗോപാലും പിസി ചാക്കോയും എഐസിസി ജനറൽ സെക്രട്ടറിമാരാകും
തിരുവനന്തപുരം: കേരളത്തിൽനിന്ന് കൂടുതൽ നേതാക്കളെ എ.ഐ.സി.സി. നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നീക്കത്തിന് തിരിച്ചടിയോ? എംപിമാരല്ലാത്ത കേരളാ നേതാക്കളൊന്നും ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റാൻ താൽപ്പര്യം കാട്ടുന്നില്ല. കേന്ദ്ര സർക്കാരിൽ ്അധികാരം നേടാൻ കോൺഗ്രസിന് അടുത്തകാലത്ത് ഒന്നും സാധിക്കില്ല. അതുകൊണ്ട്
തിരുവനന്തപുരം: കേരളത്തിൽനിന്ന് കൂടുതൽ നേതാക്കളെ എ.ഐ.സി.സി. നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നീക്കത്തിന് തിരിച്ചടിയോ? എംപിമാരല്ലാത്ത കേരളാ നേതാക്കളൊന്നും ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റാൻ താൽപ്പര്യം കാട്ടുന്നില്ല. കേന്ദ്ര സർക്കാരിൽ ്അധികാരം നേടാൻ കോൺഗ്രസിന് അടുത്തകാലത്ത് ഒന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ പ്രവർത്തിച്ച് സംസ്ഥാന മന്ത്രിസഭയുടെ ഭാഗമാകാനാണ് കോൺഗ്രസ് നേതാക്കൾക്ക് താൽപ്പര്യം. ആലപ്പുഴ എംപിയായ കെസി വേണുഗോപാൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിൽ പ്രധാന സ്ഥാനത്ത് എത്തുമെന്നാണ് സൂചന. പി.സി.ചാക്കോ, കെ.സി.വേണുഗോപാൽ എന്നിവരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരാക്കും.
ടി.എൻ.പ്രതാപൻ എംഎൽഎ., പി.സി.വിഷ്ണുനാഥ് എംഎൽഎ. എന്നിവരെ എ.ഐ.സി.സി. സെക്രട്ടറിമാരായും നിയമിക്കുന്ന കാര്യമാണ് സജീവമായി ചർച്ചയിലുള്ളത്. വി.ടി.ബലറാം, ഷാഫി പറമ്പിൽ എന്നീ എംഎൽഎ.മാരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിലേക്കും കൊണ്ടുവന്നേക്കും. ഇവരെ ഉൾപ്പെടെ സംസ്ഥാനത്തുനിന്നുള്ള കുറച്ച് നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞിരുന്നു. മിക്ക നേതാക്കളും സംസ്ഥാനത്തുതന്നെ തുടരാനാണ് താത്പര്യം എന്ന നിലപാടാണ് എടുത്തത്. അതിൽ അവർ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അവർ. അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നാണ് ഇവരുടെ പക്ഷം. ഇത് കോൺഗ്രസ് ഹൈക്കമാണ്ടിനേയും ഞെട്ടിച്ചിട്ടുണ്ട്.
നിയമസഭാംഗങ്ങളെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതിനാലും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടെന്നായിരുന്നു കേരളത്തിലെ യുവ നേതാക്കളുടെ പക്ഷം. പ്രതാപനും വിഷ്ണു നാഥും ഭരണത്തുടർച്ചയുണ്ടായാൽ മന്ത്രിപദം ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റത്തിന് ഇരുവരും തയ്യാറല്ല. ബൽറാമിനും ഷാഫി പറമ്പിലിനും നിയമസഭയിൽ കത്തിക്കയറാനാണ് താൽ്പ്പര്യം. ദേശീയ രാഷ്ട്രീയത്തിൽ എത്തിയാൽ മണ്ഡലത്തിൽ കൂടുതൽ സജീവമാകാനും കഴിയില്ല. ഇതും ഈ യുവ നേതാക്കളെ അലട്ടുന്നുണ്ട്.
എ.ഐ.സി.സി. വക്താവായ പി.സി.ചാക്കോ, കഴിഞ്ഞ ലോക്‌സഭയിൽ സഭാധ്യക്ഷന്മാരുടെ പാനലിൽ അംഗമായപ്പോൾ മികച്ച പ്രകടനമാണ് നടത്തിയത്. തുടർന്ന ടുജി െസ്പക്ട്രം കേസ് അന്വേഷിക്കുന്ന പാർലമെന്ററി സമിതിയുടെ അധ്യക്ഷനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ചാക്കോയെ കേന്ദ്രനേതൃത്വം ഡൽഹിയിൽ ചുമതല നൽകി നിലനിർത്തുകയായിരുന്നു.പാർലമെന്ററി പാർട്ടി ഭാരവാഹിയായ കെ.സി.വേണുഗോപാൽ, ലോക്‌സഭയിൽ കോൺഗ്രസിന്റെ ശ്രദ്ധേയമായ മുഖമാണ്. ഇരുവരെയും സംഘടനാചുമതലയിലേക്ക് പരിഗണിക്കാൻ ഇത് പ്രേരകമായി. പ്രവർത്തക സമിതിയിലേക്കും ഇവർ എത്തുമെന്നാണ് സൂചന.
യുവനേതാക്കളെ എ.ഐ.സി.സി.യിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ, എം.ലിജു, സതീശൻ പാച്ചേനി എന്നിവരുമായാണ് രാഹുൽ ഗാന്ധി നേരത്തെ സംസാരിച്ചത്. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ദേശീയസംഘടന കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമവും എ.ഐ.സി.സി. നടത്തുന്നുണ്ട്. ഈ രണ്ട് മേഖലകളിലും കോൺഗ്രസിന് ദേശീയതലത്തിൽ സംഘടനയില്ല. ഒമ്പത് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ചുമതലയിലേക്കായിരിക്കും പ്രതാപനെ കൊണ്ടുവരിക.
നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചാൽ ഈ സ്ഥാനം ഏറ്റെടുക്കാമെന്നാണ് പ്രതാപന്റെ പക്ഷം. ഉമ്മൻ ചാണ്ടി സർക്കാരിൽ ഇത്തവണ പ്രതാപൻ മന്ത്രിയാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ഗ്രൂ്പ്പുകളുടെ പിന്തുണ കിട്ടാത്തത് വിനായായി. അടുത്ത ടേമിൽ ഈ സാഹചര്യം ഉണ്ടാകില്ലെന്നാണ് സുധീരന്റെ കണക്ക് കൂട്ടൽ. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ പിന്തുണയോടെ മന്ത്രിയാകാമെന്നും കരുതുന്നു. അതുകൊണ്ട് കൂടിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ പ്രതാപനെ പിന്നോട്ടടിക്കുന്നത്.



