- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുടെ കുളിസീൻ മൊബൈലിൽ എടുക്കുന്ന തന്തയില്ലാത്തവൻ അല്ല ഞാൻ; താൻ ആർ എസ് എസുകാരനെന്ന് അറിഞ്ഞു കൊണ്ട് പൊലീസിലെ സിപിഎമ്മുകാരും പ്രാദേശിക നേതാക്കളും തനിക്കെതിരെ ഇല്ലാക്കഥ ചമച്ചു; ഫോൺ കളഞ്ഞപ്പോഴുടൻ രേഖാമൂലം പരാതി നൽകാത്തത് വിനയായി; ഇതോടെ വീട്ടിൽ ചടച്ചുകൂടി ഇരിക്കുമെന്ന് ആരും കരുതേണ്ട; പരിവാർ പ്രവർത്തനം തുടരും: അശ്ലീല വീഡിയോ കേസിൽ കുടുങ്ങിയ എഞ്ചിനിയർ മിഥുൻ രാജിന് പറയാനുള്ളത്
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച കേസിൽ കുടുങ്ങിയ യുവ എഞ്ചിനീയർ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണവുമായി രംഗത്ത്. തന്റെ മൊബൈൽ കളഞ്ഞു പോയതാണെന്നും ആർ എസ് എസുകാരനെന്ന് മനസ്സിലായ തന്നെ പൊലീസുകാർ കേസിൽ കുടുക്കിയതാണെന്നും മിഥുൻ രാജ് വിശദീകരിക്കുന്നു. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും പറയുന്നു. ഫെയ്‌സ് ബുക്ക് ലൈവിലൂടേയും മിഥുൻ രാജ് കാര്യങ്ങൾ വിശദീകരിക്കുന്നത്. സിപിഎം നേതാക്കളും ദേശാഭിമാനിയും ചേർന്നൊരുക്കിയ കെണിയാണിതെന്ന് മിഥുൻ ഫെയ്‌സ് ബുക്ക് ലൈവിൽ വിശദീകരിക്കുന്നു. അയൽവാസിയുടെ വീട്ടിലെ കുളിമുറിക്ക് സമീപം ഇയാളെ കണ്ട യുവതി ഭർത്താവിനെ വിവരമറിയച്ചതോടെയാണ് പിടിയിലായതെന്നായിരുന്നു വാർത്ത. കുളിക്കാനായി യുവതി കുളിമുറിയിലേക്ക് കയറുന്നതിന് മുൻപ് തന്നെ ഇയാൾ ജനലരികിൽ പതുങ്ങി നിൽക്കുന്നത് അവർക്ക് മനസ്സിലായിരുന്നു. ജനലരികിൽ ഒരു നിഴൽ കണ്ടതും യുവതി അത് ഭർത്താവിനോട് പറഞ്ഞു. പിന്നാലെ ഭർത്താവ് കുളിമുറിയിൽ കയറുകയും കുളിക്കുന്നത് പോലെ വെള്ളം കോരി ഒഴിക്കുന്നത
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച കേസിൽ കുടുങ്ങിയ യുവ എഞ്ചിനീയർ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണവുമായി രംഗത്ത്. തന്റെ മൊബൈൽ കളഞ്ഞു പോയതാണെന്നും ആർ എസ് എസുകാരനെന്ന് മനസ്സിലായ തന്നെ പൊലീസുകാർ കേസിൽ കുടുക്കിയതാണെന്നും മിഥുൻ രാജ് വിശദീകരിക്കുന്നു. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും പറയുന്നു. ഫെയ്‌സ് ബുക്ക് ലൈവിലൂടേയും മിഥുൻ രാജ് കാര്യങ്ങൾ വിശദീകരിക്കുന്നത്. സിപിഎം നേതാക്കളും ദേശാഭിമാനിയും ചേർന്നൊരുക്കിയ കെണിയാണിതെന്ന് മിഥുൻ ഫെയ്‌സ് ബുക്ക് ലൈവിൽ വിശദീകരിക്കുന്നു.
അയൽവാസിയുടെ വീട്ടിലെ കുളിമുറിക്ക് സമീപം ഇയാളെ കണ്ട യുവതി ഭർത്താവിനെ വിവരമറിയച്ചതോടെയാണ് പിടിയിലായതെന്നായിരുന്നു വാർത്ത. കുളിക്കാനായി യുവതി കുളിമുറിയിലേക്ക് കയറുന്നതിന് മുൻപ് തന്നെ ഇയാൾ ജനലരികിൽ പതുങ്ങി നിൽക്കുന്നത് അവർക്ക് മനസ്സിലായിരുന്നു. ജനലരികിൽ ഒരു നിഴൽ കണ്ടതും യുവതി അത് ഭർത്താവിനോട് പറഞ്ഞു. പിന്നാലെ ഭർത്താവ് കുളിമുറിയിൽ കയറുകയും കുളിക്കുന്നത് പോലെ വെള്ളം കോരി ഒഴിക്കുന്നതായി കാണിക്കുകയും ചെയ്തു. ഈ ശബ്ദദം കേട്ട മിഥുൻരാജ് സ്ത്രീയാണ് കുളിക്കുന്നതെന്ന് കരുതി തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ജനലിന്റെ വിടവിലൂടെ വെയ്ക്കുകയായിരുന്നു.
ഈ സമയത്ത് തന്നെ യുവതിയുടെ ഭർത്താവ് ആ മൊബൈൽ ഫോൺ പിടികൂടുകയായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപെട്ടെന്ന മനസ്സിലായ മിഥുൻ ഉടനെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് പൊലീസ് ചമച്ച കഥയാണെന്നാണ് മിഥുൻ പറയുന്നത്. ഫോൺ കളവ് പോയ തന്നെ പൊലീസ് കുടുക്കുകയായിരുന്നുവെന്നും മിഥുൻ വിശദീകരിക്കുന്നു.
മിഥുന്റെ ഫെയ്‌സ് ബുക്ക് ലൈവ് ഇങ്ങനെ
ചില സ്ത്രീകളുടെ കുളിക്കുന്ന വീഡിയോ എടുത്തുവെന്ന വീഡിയോ.. അക്രമണത്തിന് ആസുത്രണം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നു. ഈ വാർത്ത വന്നത് ദേശാഭിമാനി എന്ന പത്രത്തിലാണ്. അത് സോഷ്യൽ മീഡിയ വഴി പ്രചരിച്ചു. ദേശാഭിമാനി വായിച്ചാൽ തന്നെ മനസ്സിലാകും. ഇക്കിളി പുസ്തകത്തിൽ വായിക്കുന്ന തരത്തിലാണ് ചമച്ചിട്ടുള്ളത്. ഞാൻ അത്തരത്തിലൊരു തന്തയില്ലായ്മ ചെയ്യില്ലെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം. റിമാൻഡ് പ്രതിയെന്നായിരുന്നു വാർത്ത. എന്നാൽ ഞാൻ എന്റെ വീട്ടിലുണ്ട്.
വെള്ളിയാഴ്ച രാത്രി ഫുഡ് കഴിക്കാൻ പോയപ്പോൾ മൊബൈൽ നഷ്ടമായി. അത് എന്റെ കസിന്റെ മൊബൈലിൽ നിന്ന് പൊലീസിനെ അറിയിച്ചു. അടുത്ത ദിവസം ഒരാൾ മൊബൈൽ കൊണ്ടു തന്നെവെന്ന് അറിയിച്ച് പൊലീസ് വിളിച്ചു. അവിടെ ചെന്നപ്പോൾ പൊലീസ് അസോസിയേഷൻ ഭാരവാഹികളാണ് ഉണ്ടായിരുന്നത്. മൊബൈൽ കൈപ്പറ്റാൻ ചെന്ന എന്നെ പിടിച്ചിരുത്തി. മൊബൈലും എഫ് ബിയും പരിശോധിച്ചപ്പോൾ ഞാൻ ആർ എസ് എസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസിലെ സിപിഎമ്മുകാരും നേതാക്കളും ചേർന്ന് ചമച്ച കഥയാണ് ഇത്. ഇതിൽ ഞാൻ പെടുകയായിരുന്നു.
കഥ ചമച്ചവർ അറിയുന്നില്ല. എനിക്ക് ഒരു കുടുംബമുണ്ട്. അച്ഛൻ റിട്ടയേർഡ് മിലിറ്ററി ഓഫീസറാണ്. അമ്മയുണ്ട്. അനുജത്തിയുണ്ട്. അവരുടെ മാനസികാവസ്ഥ ആരും ചിന്തിച്ചില്ല. കള്ളം ചെയ്‌തോ ഇല്ലയോ എന്ന് ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. തെറ്റു ചെയ്‌തോ എന്ന് അച്ഛനോടും അമ്മയോടും സുഹൃത്തുക്കളോടും മാത്രം ബോധ്യപ്പെടുത്തിയാൽ മതി. അവർക്ക് എന്നെ അറിയാം. ബന്ധുക്കളെ പോലും അറിയിക്കേണ്ടതില്ല. കൂട്ടുകാരുടെ നിർബന്ധം പോലെയാണ് ഈ വിഡീയോ ഇടുന്നത്.
ഞാൻ രണ്ട് തെറ്റുകൾ ചെയ്തു. ഒന്ന് മൊബൈൽ കളഞ്ഞപ്പോൾ അപ്പോൾ രേഖമൂലം പരാതി നൽകിയില്ല. രണ്ട് ആർഎസ്എസ് പ്രവർത്തകനായി പോയി. അത് തെറ്റാണെന്ന് കരുതുന്നില്ല. ഇനിയും ആർഎസ്എസ് പ്രവർത്തകനായി തന്നെ തുടരും. വാർത്ത പടച്ചു വിട്ടവരുടെ ഉദ്ദേശം ഞാൻ വീട്ടിൽ ചടച്ചു കൂടുമെന്നായിരിക്കും. എന്നാൽ അതൊന്നും ഉണ്ടാകില്ല. എനിക്ക് നാട്ടുകാരുടെ വലിയ പിന്തുണയാണ് അറിയിച്ചത്. കോളേജിൽ പഠിച്ച സൂപ്പർ സീനിയേഴ്‌സ് പോലും വിളിച്ചു. നാട്ടിലെ സുഹൃത്തുക്കളായ സഖാക്കൾ പോലും തള്ളിപ്പറയില്ലെന്ന് പറയുന്നു. എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം.
ഞാൻ ഇത്തരത്തിലൊരു തന്തയില്ലായ്മ ചെയ്യുമെന്ന്. നിങ്ങൾ മൊബൈൽ നഷ്ടപ്പെട്ടാൽ ഉടൻ രേഖാ മൂലം പരാതി നൽകണം. അല്ലെങ്കിൽ എന്റെ കൈയ്‌പ്പേറിയ അവസ്ഥ നിങ്ങൾക്കും വരും. മതത്തേയോ വ്യക്തികളേയോ കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ടിട്ടില്ല. എല്ലാവരും ഒന്നാണെന്ന ചിന്തയുമായാണ് മുന്നോട്ട് പോകുന്നത്. എന്റെ നല്ല സുഹൃത്തുക്കളിൽ കമ്മ്യൂണിസ്റ്റുകാരുമുണ്ട്. കുഴപ്പമില്ലാതെ മാന്യമായി ജീവിച്ച എനിക്ക് ഒരു ഗതികേട് വന്നു. എന്തു കൊണ്ടാണെന്ന് അറിയില്ല. ജഗദീഷിന്റെ അനുഗ്രഹം കൊണ്ട് വലിയ കുഴപ്പമില്ലാതെ പോയി. എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ അവസ്ഥ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു-മിഥുൻ വിശദീകരിക്കുന്നു.
മിഥുനിന്റെ കൈയിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുമായി യുവതിയും ഭർത്താവും പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൊബൈൽ ഫോൺ പൊലീസും സൈബർസെല്ലും പരിശോധിച്ചപ്പോഴാണ് മിഥുൻരാജ് എന്നയാളാണ് ഉടമയെന്ന് മനസ്സിലാക്കിയത്. അടുത്ത ദിവസം രാവിലെ തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തുവെന്നും വിശദീകരിക്കുന്നു.
എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ് മിഥുൻ. ഇലക്ട്രോണിക് വർക്കുകളും മറ്റും മികച്ച രീതിയിൽ ചെയ്യുന്നയാളായിട്ടാണ് അറിയപ്പെടുന്നതും. നഗരത്തിലെ പല സർക്കാർ സ്ഥാപനങ്ങളിലും ഇയാളാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിൽ കോംപൗണ്ടിലും ജയിൽ പരിസരത്തും സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി സിസിടിവി സ്ഥാപിക്കുന്ന ജോലി ചെയ്തത് മിഥുൻ തന്നെയാണെന്നും പൊലീസ് വിശദീകരിച്ചിരുന്നു.